Advertisement

ഫൈ നിയോബാങ്ക് : അറിയേണ്ടതെല്ലാം | Fi Neo Bank

ഫിസിക്കൽ ബ്രാഞ്ചുകൾ ഇല്ലാതെ ഓൺലൈനായി മാത്രം പ്രവർത്തിക്കുന്ന വെർച്വൽ അഥവാ ഡിജിറ്റൽ ബാങ്കുകളാണ് നിയോബാങ്കുകൾ. ഡിജിറ്റലായി ബാങ്കിംങ് സേവനങ്ങൾ നൽകുക എന്നതാണ് നിയോബാങ്കിൻറ്റെ ലക്ഷ്യം. ഡിജിറ്റൽ പേയ്മെൻറ്റിന് പുറമേ വായ്പകൾ, നിക്ഷേപ അവസരങ്ങൾ, ഇൻഷുറൻസ് എന്നീ സേവനങ്ങളും നിയോബാങ്കിംങിലൂടെ സാധ്യമാണ്. മുൻ ഗൂഗിൾ ജീവനക്കാരും ഗൂഗിൾ പേ വികസിപ്പിക്കുകയും ചെയ്ത സുജിത്ത് നാരയണൻ, സുമിത് ഗ്വാലിനി എന്നിവർ ചേർന്ന് 2019ലാണ് ഫൈ ആരംഭിച്ചത്. ആർബിഐയുടെ കീഴിലുള്ള ഫിസിക്കൽ ബാങ്കുകളുമായി ചേർന്നാണ് ഫൈ പ്രവർത്തിക്കുന്നത്. ഈയടുത്തിടെ ഫെഡറൽ ബാങ്കുമായി ചേർന്ന് ഫൈ ഇൻസ്റ്റൻറ്റ് സേവിംങ് ബാങ്ക് ഉൾപ്പടെയുള്ള നിയോബാങ്ക് സേവനങ്ങൾ ആരംഭിച്ചിരുന്നു. മൂന്ന് മിനിറ്റുകൾക്ക് ഉള്ളിൽ ഡെബിറ്റ് കാർഡ് ഉൾപ്പെടെ സേവിംങ് ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിനുള്ള സൌകര്യമാണ് ഒരുക്കിയിരിക്കുന്നത്.

Advertisement

QUICK APPLY FINANCIAL PRODUCTS 

Fi Neo Bank
Fi Neo Bank

നിയോബാങ്ക് ഉപയോഗിച്ച് എളുപ്പത്തിൽ ബാങ്ക് അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. നിങ്ങളുടെ ഫോൺ ഉപയോഗിച്ച് വളരെ ലളിതമായ രീതിയിൽ അക്കൌണ്ട് ആരംഭിക്കാനും ഇടപാടുകൾ കൃത്യമായി നടത്താനും സാധിക്കും. സമയലാഭത്തിന് പുറമേ ഇവ വളരെ ചിലവ് കുറഞ്ഞവയുമാണ്. ഫൈ നിയോബാങ്കിൻറ്റെ മറ്റ് സവിശേഷതകൾ എന്തെല്ലാമാണെന്ന് നോക്കാം

യോഗ്യത

ഇന്ത്യക്കാരായ ശമ്പളമുള്ള യുവാകൾക്കാണ് ഫൈ നിയോബാങ്ക് അക്കൌണ്ട് ആരംഭിക്കാൻ സാധിക്കുക.

പലിശ നിരക്ക്

ഫിസിക്കൽ ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതുക്കൊണ്ട് ബാങ്ക് നിശ്ചയിക്കുന്ന നിരക്കിൽ തന്നെ ഉപഭോക്താകൾക്ക് പലിശ ലഭിക്കുന്നതാണ്.

മിനിമം ബാലൻസ് ആവശ്യമില്ല

മിനിമം ബാലൻസ് ആവശ്യമില്ലാതെ സീറോ ബാലൻസ് അക്കൌണ്ട് ആരംഭിക്കുന്നതിനുള്ള ഓപ്ഷൻ നിയോബാങ്കുകൾക്ക് കീഴിൽ ലഭ്യമാണ്.

ചിലവ് കുറവ്

ഫിസിക്കൽ ബ്രാഞ്ചുകൾ ഇല്ലാതെ എല്ലാ ബാങ്കിംങ് സേവനങ്ങളും ഓൺലൈനായി ലഭിക്കുന്നതുക്കൊണ്ട് തന്നെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന സർവ്വീസ് ചാർജും മറ്റും കുറവാണ്. ഇത് നിങ്ങളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.

സമയലാഭം

എല്ലാ ഇടപാടുകളും ഡിജിറ്റലായതുക്കൊണ്ട് തന്നെ ഉപഭോക്താകൾക്ക് തങ്ങളുടെ സമയം ലാഭിക്കാൻ സാധിക്കുന്നു.

സൌജന്യ ഡെബിറ്റ് കാർഡ്

അക്കൌണ്ട് ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ സൌജന്യ ഡെബിറ്റ് കാർഡ് ലഭ്യമാണ്. വിസ പ്ലാറ്റിനം ഡെബിറ്റ് കാർഡാണ് നൽകുന്നത്. കാർഡ് നഷ്ടമാവുന്ന സാഹചര്യത്തിൽ റീപ്ലേയ്സ്മെൻറ്റ് ഓപ്ഷനും സൌജന്യമായി ലഭിക്കുന്നതാണ്. എന്നാൽ ഒന്നിൽ കൂടുതൽ തവണ കാർഡ് റീപ്ലേയ്സ് ചെയ്യുന്നതിന് 250 രൂപയും ജിഎസ്ടിയും സർവ്വീസ് ചാർജായി ഈടാക്കുന്നതാണ്.

ചെക്ക് ബുക്ക്

ഉപഭോക്താവിന് ആവശ്യമെങ്കിൽ ചെക്ക് ബുക്ക് നൽകുന്നതാണ്. ചെക്ക് സ്റ്റോപ്പ് ചെയ്യുന്നതിന് 100 രൂപയും ജിഎസ്ടിയും ചാർജ് ചെയ്യുന്നതാണ്.

ഇൻഷുറൻസ് കവറേജ്

ഫെഡറൽ ബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്നതുക്കൊണ്ട് തന്നെ ഡിഎസ്ജിസിയുടെ 5 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് കവറേജ് ലഭ്യമാണ്.

അന്താരാഷ്ട്ര ഇടപാടുകൾ

നിയോബാങ്കിൻറ്റെ സഹായത്തോടെ നിങ്ങൾക്ക് അന്തരാഷ്ട്ര പേയ്മെൻറ്റുകൾ വളരെ എളുപ്പത്തിൽ നിർവ്വഹിക്കാവുന്നതാണ്.

സ്മാർട്ട് റിപ്പോർട്ടിംങ്

നിങ്ങളുടെ എല്ലാ നിയോബാങ്ക് ഇടപാടുകളും പേയ്മെൻറ്റുകളും നിങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷനിൽ കാണാൻ സാധിക്കുന്നതാണ്. ഇതുവഴി നിങ്ങളുടെ വരുമാനവും ചിലവുകളും എളുപ്പത്തിൽ ക്രമീകരിക്കാൻ സാധിക്കും.

ആസ്ക്ഫൈ

ഫിനാൻസ് സംബന്ധിച്ച സംശയങ്ങൾക്ക് മറുപടിയും അറിയിപ്പുകളും ലഭ്യമാണ്. കൂടാതെ റിമെൻഡറുകൾക്കുള്ള ഓപ്ഷനും ഉണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്