Advertisement

കാനറ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട്

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് കാനറ ബാങ്ക്. 9,877 ലധികം ബ്രാഞ്ചുകളും 11,819 ൽ അധികം എടിഎമ്മുകളും ബാങ്കിനുണ്ട്. വിവിധ തരത്തിലുള്ള ബാങ്കിങ് സേവനങ്ങളും ഉത്പന്നങ്ങളുമാണ് ബാങ്ക് അവരുടെ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഒന്നാണ് കാനറ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട്.

Advertisement

വളരെ എളുപ്പത്തിൽ തന്നെ ഏതൊരാൾക്കും കാനറ ബാങ്കിൽ ഒരു സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങാവുന്നതാണ്. മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. മിനിമം ബാലൻസ് ആവശ്യമുള്ള അക്കൌണ്ടുകൾ തുടങ്ങാൻ സാധിക്കാത്തവർക്ക് ഇത്തരം അക്കൌണ്ടുകൾ വളരെയധികം സഹായകരമാണ്. കാനറ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങുന്ന ഉപഭോക്താക്കൾക്ക് മറ്റു ചില സേവനങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കാനറ ബാങ്ക് സീറോ ബാലൻസ് അക്കൗണ്ടിന്റെ പ്രത്തേകതകൾ നോക്കാം.

മിനിമം ബാലൻസ്

മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല എന്നതാണ് ഈ അക്കൗണ്ടിന്റെ ഏറ്റവും വലിയ ഗുണം. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും അവർക്ക് ആവശ്യമുള്ള തുക മിനിമം ബാലൻസ് നിലനിർത്താതെ തന്നെ അക്കൌണ്ടിൽ നിന്നും പിൻവലിക്കാവുന്നതാണ്.

ഡെബിറ്റ് കാർഡ്

സൌജന്യമായി ഡെബിറ്റ് കാർഡ് ലഭിക്കുന്നു എന്നതാണ് കാനറ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങുന്ന ഉപഭോക്താക്കൾക്കു ലഭിക്കുന്ന മറ്റൊരു ഗുണം. ഇന്ത്യയിലുടനീളമുള്ള കാനറ ബാങ്കിൻറ്റെ എടിഎമ്മുകളിൽ ഈ കാർഡ് ഉപയോഗിക്കുവാൻ സാധിക്കും. കൂടാതെ ഇൻറ്റർനെറ്റ് ബാങ്കിംഗിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ഉപഭോക്താക്കൾക്ക് തടസ്സരഹിതമായ ഇടപാടുകൾ നടത്താവുന്നതുമാണ്.

നിക്ഷേപം, പണം പിൻവലിക്കൽ

കാനറ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങുന്നവർക്ക് ബ്രാഞ്ചുകളിലൂടെയും കാനറ ബാങ്ക് എടിഎമ്മുകളിലൂടെയും പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാം. ഉപഭോക്താക്കൾക്ക് എത്ര തുക വേണമെങ്കിലും ബാങ്കുകളിലൂടെയും ഡെപ്പോസിറ്റിങ്‌ മെഷീൻ വഴിയും നിക്ഷേപിക്കാൻ സാധിക്കും. ഈ തുകയ്ക്ക് പരിധിയില്ല.

ഓൺലൈൻ പേയ്മൻറ്റുകൾ

കാനറ ബാങ്ക് നെറ്റ് ബാങ്കിംഗ് വഴി പണം കൈമാറുന്നതിനുള്ള സൌകര്യവും കാനറ ബാങ്ക് അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. കൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ കഴിഞ്ഞുപോയ ഇടപാടുകൾ പരിശോധിക്കാനും ബാലൻസ് തുക അറിയാനും ഇതിലൂടെ സാധിക്കും. ഇതിനുപുറമേ ഉപഭോക്താക്കൾക്ക് യൂട്ടിലിറ്റ് ബിൽ പേയ്മൻറ്റ്സ്, ഇഎംഐ പേയ്മൻറ്റ്സ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളും ബാങ്ക് നൽകുന്നുണ്ട്.

ചാർജുകൾ

നിങ്ങളുടെ കാനറ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട് ആറു മാസത്തേക്ക് പ്രവർത്തനരഹിതമാണെങ്കിൽ പോലും നിങ്ങളിതിനു പിഴയോ മറ്റു ചാർജുകളോ നൽകേണ്ടതില്ല. മാത്രമല്ല കാനറ ബാങ്ക് നെറ്റ് ബാങ്കിംഗ് വഴിയോ മൊബൈൽ ആപ്പുകളിലൂടെയോ നടത്തുന്ന ഇടപാടുകൾക്കും ചാർജുകൾ നൽകേണ്ടതില്ല. മറ്റു സേവിംഗ്സ് അക്കൌണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സൌകര്യം കാനറ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ടിനെ കൂടുതൽ ആകർഷകമാക്കുന്നു.

എങ്ങനെ കാനറ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങാം

വളരെ എളുപ്പത്തിൽ തന്നെ ആർക്കും കാനറ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങാവുന്നതാണ്. ഓൺലൈനായോ ബാങ്കിൽ നേരിട്ടെത്തിയോ അക്കൌണ്ട് തുടങ്ങാവുന്നതാണ്. അക്കൌണ്ട് തുടങ്ങുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള ഫോം പൂരിപ്പിച്ചതും 2 പാസ്പോർട്ട് സൈസ് ഫോട്ടോയും ഐഡൻറ്റിറ്റി പ്രൂഫും അഡ്രസ്സ് പ്രൂഫുമായി അടുത്തുള്ള കാനറ ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുക. കാനറ ബാങ്ക് CANDI ആപ്പിലൂടെയും കാനറ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങാവുന്നതാണ്. വീട്ടിലിരുന്നുകൊണ്ടു തന്നെ വളരെ വേഗം നിങ്ങൾക്ക് ഇതിലൂടെ അക്കൌണ്ട് ആരംഭിക്കാൻ സാധിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്