Advertisement

ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാം ഈ വഴികളിലൂടെ

ഇൻഷുറൻസ് പോളിസി എടുക്കുന്നവർ നിർബന്ധമായും ഇടയ്ക്ക് തങ്ങളുടെ പോളിസിയുടെ പ്രീമിയം തുക പരിശോധിക്കേണ്ടതും പ്രീമിയം കുറയ്ക്കാൻ ശ്രമിക്കേണ്ടതുമാണ്.

പലതരം ഇൻഷുറൻസ് പോളിസികൾ എടുക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ ജീവനും സമ്പത്തിനും സംരക്ഷണം നൽകുന്നതുക്കൊണ്ട് തന്നെ ഉറപ്പായും ഒരു ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് പോളിസി പ്രീമിയം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇൻഷുറൻസ് പ്രീമിയം നിരന്തരം വർദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇൻഷുറൻസ് പോളിസി എടുക്കുന്നവർ നിർബന്ധമായും ഇടയ്ക്ക് തങ്ങളുടെ പോളിസിയുടെ പ്രീമിയം തുക പരിശോധിക്കേണ്ടതും പ്രീമിയം കുറയ്ക്കാൻ ശ്രമിക്കേണ്ടതുമാണ്. ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാൻ സഹായിക്കുന്ന കുറച്ച് മാർഗങ്ങൾ നോക്കാം

Advertisement

കുറഞ്ഞ പ്രീമിയത്തിൽ ശരിയായ കവറേജ് ലഭിക്കുന്ന ഒരു പോളിസി തിരഞ്ഞെടുക്കുന്നതിന് ആദ്യം വിപണിയിൽ ലഭ്യമായിരിക്കുന്ന ഇൻഷുറൻസ് പോളിസികൾ തമ്മിൽ താരതമ്യം ചെയ്ത് നോക്കേണ്ടതാണ്. എല്ലാ പോളിസികളും നിങ്ങൾക്ക് അനുയോജ്യമായിരിക്കണമെന്നില്ല. അതുക്കൊണ്ട് തന്നെ ഓരോ പോളിസിയുടെയും ഫീച്ചറുകളും, പ്രോസസിംങും, ക്ലെയിം സെറ്റിൽമെൻറ്റുമെല്ലാം ശരിയായി മനസ്സിലാക്കണം. നിങ്ങളുടെ നിലവിലുള്ള പോളിസിയെക്കാൾ കുറഞ്ഞ പ്രീമിയത്തിൽ മതിയായ കവറേജ് നൽകുന്ന ഒരു പോളിസി വിപണിയിൽ ലഭിക്കുന്നുണ്ടെങ്കിൽ അതിലേക്ക് മാറാവുന്നതാണ്.

ഇൻഷുറൻസ് കവറേജിന്റെ സൈസ് കുറച്ചും പ്രീമിയം കുറയ്ക്കാൻ സാധിക്കുന്നതാണ്. ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ ബേസ് പോളിസിയുടെ കവർ സൈസ് കുറച്ച് പ്രീമിയം കുറയ്ക്കാവുന്നതാണ്. അതിനൊപ്പം സൂപ്പർ ടോപ് അപ് പോളിസി എടുത്താൽ കുറഞ്ഞ ചിലവിൽ കവറേജ് കൂട്ടാം.അതുപോലെ തന്നെ വാഹന ഇൻഷുറൻസിൽ വാഹനത്തിന്റെ മൂല്ല്യത്തിൽ വരുന്ന കുറവ് കുറച്ചതിന് ശേഷമുള്ള മൂല്യത്തിന് ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഇത് പൊതുവേ ഇൻഷ്വേർഡ് വാല്യുവിനെക്കാൾ കുറവായിരിക്കും.

സാധാരണ ഇൻഷുറൻസ് പോളിസികൾ പലതരം ആഡ് ഓൺ ഓഫറുകൾ നൽകാറുണ്ട്. ഇൻഷുറൻസ് കവറേജിനൊപ്പം അധിക കവറേജാണ് ഇതുവഴി കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. നിങ്ങൾക്ക് അധിക കവറേജ് ആവശ്യമെങ്കിൽ മാത്രം ഇത്തരം ഓഫറുകൾ സ്വീകരിക്കുക. അല്ലെങ്കിൽ അവ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ആവിശ്യമില്ലാത്ത ആഡ് ഓണുകൾ പോളിസി പുതുക്കുമ്പോൾ ഒഴിവാക്കാവുന്നതാണ്.

കാലാവധിക്ക് മുമ്പേ പോളിസികൾ പുതുക്കാൻ ശ്രദ്ധിക്കുക. കാലാവധിയ്ക്ക് മുമ്പേ പോളിസി പുതുക്കുന്നത് വഴി നോം ക്ലെയിം ബോണസ് ലഭിക്കുന്നതാണ്. കൂടാതെ പ്രീമിയം കുറക്കാൻ ഉള്ള മറ്റൊരു വഴി ആണ് ഡിഡക്ടബിൾ.ഒരു ക്ലെയിം വരുമ്പോൾ പോളിസി ഉടമ സ്വന്തം കയ്യിൽ നിന്നും നൽകുന്ന തുകയാണിത്.ബാക്കി തുകയെ ഇൻഷുറൻസ് കമ്പനി നൽകുകയുള്ളൂ . ഉയർന്ന ഡിഡക്ടബിൾ തിരഞ്ഞെടുക്കുന്നത് വഴി പ്രീമിയം തുക കുറയ്ക്കാൻ സാധിക്കുന്നതാണ്.

പല ഇൻഷുറൻസ് പോളിസികളിലും പ്രീമിയം ഡിസ്കൗണ്ടുകൾ കമ്പനികൾ നൽകാറുണ്ട്. ഇത്തരം ഡിസ്കൌണ്ടുകൾ പരമാവധി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ആരോഗ്യകരമായ ജീവിതം നയിക്കുന്നവർക്ക് ആക്ടീവ് ലൈഫ് ബെനഫിറ്റ് ക്ലെയിം എന്ന പേരിൽ പ്രീമിയം ഡിസ്കൌണ്ടുകൾ നൽകാറുണ്ട്. പോളിസികൾക്ക് അനുസരിച്ച് ഇത്തരം ഡിസ്കൌണ്ടുകൾ വ്യത്യാസപ്പെട്ടിരിക്കും. ഇത്തരം ബെനഫിറ്റുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്