Advertisement

ഭാരത് പെട്രോളിയത്തെ ആരു നേടും?

ഇന്ത്യയിലെ രണ്ടാമത്തെ വല്യ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സ്വകാര്യവൽക്കരണത്തിന് മുന്നോടിയായി ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി 2020 നവംബർ 16, തിങ്കളാഴ്ച തീരും. ഇതിനുമുമ്പ് ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി
നാലുതവണ മാറ്റിയിരുന്നു. എന്നാൽ ഇനി സമയ പരിധി നീട്ടില്ലെന്ന് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ വ്യക്തമാക്കിയിരുന്നു. ഓഹരിയുടെ 52.98 ശതമാനമാണ് വിൽക്കാൻ ഉദ്ദേശിക്കുന്നത്

Advertisement

യുകെയുടെ ബിപിഎൽസി, സൗദി അരാംകോം, ടോട്ടൽ ഓഫ് ഫ്രാൻസ് എന്നീ കമ്പനികൾ ലേലത്തിൽ പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നുത്. വ്യവസായ വൃത്തങ്ങളുടെ അഭിപ്രായപ്രകാരം റഷ്യൻ ഓയിൽ കമ്പനിയായ റോസ്നെഫ്റ്റോയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും
നിക്ഷേപത്തിന് ഒരുങ്ങില്ല. എന്നാൽ ഇന്ത്യൻ വ്യവസായ ഗ്രൂപ്പുകൾ ഇതിന് തയ്യാറാവുമെന്നും പ്രതീക്ഷകൾ ഉണ്ട്.

കോവിഡ് പ്രതിസന്ധി മൂലം കൺവെൻഷനൽ ഊർജ്ജ സോഴ്സുകളേക്കാൾ ഹൈഡ്രജൻ, ഇലക്ട്രിസിറ്റി എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളക്കും ഉപകരണങ്ങൾക്കം ഡിമാൻഡ് കൂടിയിട്ടുണ്ട്. ഇതാണ് പല നിക്ഷേപകരെയും പിന്തിരിപ്പിക്കാൻ കാരണം എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്