Advertisement

നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി പ്രകൃതി ദുരന്തങ്ങളിൽ നിങ്ങളുടെ വാഹനത്തിന് പരിരക്ഷ നൽകുന്നുണ്ടോ ?

ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങി നിരവധി പ്രകൃതി ദുരന്തങ്ങൾക്ക് ഇന്ത്യ സാക്ഷിയാണ്. ഈ ദുരന്തങ്ങളെല്ലാം അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്. വീടുകളും മറ്റു വസ്തുക്കളും മാത്രമല്ല, ഒരുപാട് വാഹനങ്ങളും പ്രകൃതി ദുരന്തങ്ങൾ മൂലം നശിക്കുന്നുണ്ട്. അടുത്തിടെ ഉണ്ടായ ടൌട്ടേ, യാസ് ചുഴലിക്കാറ്റിലും നിരവധി വാഹനങ്ങൾക്കാണ് നാശം ഉണ്ടായത്. മരങ്ങൾ ഒടിഞ്ഞുവീണും വെള്ളം കയറിയും നിരവധി വാഹനങ്ങൾക്ക് ഇത്തരത്തിൽ കേടുപാടുകൾ സംഭവിക്കാറുണ്ട്. ഇവ നന്നാക്കി എടുക്കണമെങ്കിലോ ചിലപ്പോൾ 2 – 3 ലക്ഷം വരെ വേണ്ടി വന്നേക്കാം. എന്നാൽ നിങ്ങൾക്ക് ഒരു മോട്ടർ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ ഈ തുക നിങ്ങൾക്ക് ഇൻഷുറൻസ് കമ്പനയിൽ നിന്നും ക്ലെയിം ചെയ്യാം. ഭൂകമ്പം, ചുഴലിക്കാറ്റ്, ഇടിമിന്നൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലം നിങ്ങളുടെ വാഹനങ്ങൾക്ക് കേടുകൾ വന്നാൽ ഇതു നന്നാക്കുന്നതിനുള്ള പണം ഈ ഇൻഷുറൻസ് പോളിസി വഴി ക്ലെയിം ചെയ്യാം.

Advertisement

നിങ്ങളുടെ ഒരു comprehensive ഇൻഷുറൻസ് പോളിസിയാണെങ്കിൽ പ്രകൃതി ദുരന്തങ്ങൾ മൂലം വാഹനത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനി പരിരക്ഷ നൽകും. ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ് പോളിസികളിലും പ്രകൃതി ദുരന്തങ്ങൾക്കൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് കവറേജ് ലഭിക്കുന്നുണ്ട്. ഇതിനായി അധിക തുക നൽകേണ്ടതില്ല അതേസമയം നിങ്ങളുടേത് ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി മാത്രം ആണെങ്കിൽ ഇത്തരത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ ലഭിക്കുകയില്ല. നിങ്ങൾ ഒരു ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ ആവശ്യമായ ആഡ് ഓണുകൾ കൂടി ചേർക്കുക. സീറോ ഡിപ്രീസിയേഷൻ, എൻഞ്ചിൻ കവർ, കീ ആൻഡ് ലോക്ക് റീപ്ലേസ്മെൻറ്റ് കവർ തുടങ്ങിയവ കൂടി പോളിസിയിൽ ഉൾപ്പെടുത്തുക.

നിങ്ങളുടെ വാഹനങ്ങൾക്ക് ഇത്തരത്തിൽ കേടുകൾ സംഭവിച്ചാൽ ഉടൻ തന്നെ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിക്കുക, നിങ്ങളുടെ ഏജൻറ്റ് നിർദ്ദേശിക്കുന്നതനുസരിച്ച് നടപടികൾ സ്വീകരിക്കുക. വാഹനം നന്നാക്കുന്നതിനു നിങ്ങൾ സ്വയം മുൻകൈ എടുക്കുന്നതിനെക്കാൾ നല്ലത് ഇൻഷുറൻസ് കമ്പനിയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതാണ്. ഇനി നിങ്ങളുടെ ക്ലെയിം ഇൻഷുറൻസ് കമ്പനി നിരസിക്കാതിരിക്കണമെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളപ്പൊക്കം കാരണം വാഹനത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ മിക്ക ആളുകളും ചെയ്യുന്ന ഒരു തെറ്റായ കാര്യം വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുകയെന്നതാണ്. എഞ്ചിൻ ചൂടായി കഴിഞ്ഞാൽ പിന്നെ ഇത് വാഹനത്തിലുള്ള വെള്ളമെല്ലാം പുറത്തുകളയാൻ സഹായിക്കും എന്ന ഒരു തെറ്റായ ധാരണ എല്ലാവർക്കുമുണ്ട്. ഇത് ശരിയല്ല. ഇത് വലിയൊരു തെറ്റാണ്. എഞ്ചിൻ സ്റ്റാർട്ട് ചെയ്തുകഴിയുമ്പോൾ വെള്ളം വാഹനത്തിൻറ്റെ ചില ഉൾഭാഗങ്ങളിലേക്ക് കടക്കും. ഇത് ഹൈഡ്രോ ലോക്കിംഗിന് കാരണമാകുന്നു. ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനിക്ക് നിങ്ങളുടെ ക്ലെയിം തള്ളിക്കളയാനാകും. കാരണം ഇത് നിങ്ങളുടെ തെറ്റ് കൊണ്ടു സംഭവിച്ചതാണ്. അതുകൊണ്ട് ആദ്യം ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിക്കുക.

ഇൻഷുറൻസ് കമ്പനി നിയോഗിച്ച സർവേയർ വന്ന് നിങ്ങളുടെ വാഹനം പരിശോധിച്ചതിനുശേഷം മാത്രം വാഹനം വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകുക. ചിലപ്പോൾ ഇൻഷുറൻസ് കമ്പനി നേരിട്ട് ബിൽ പേയ്മൻറ്റ് ചെയ്തേക്കാം. അല്ലെങ്കിൽ നിങ്ങൾ ആദ്യം റിപ്പയർ ബിൽ അടച്ചതിനു ശേഷം രസീത് ഇൻഷുറൻസ് കമ്പനിയിൽ കാണിക്കുക. ഇൻഷുറർ ഇവ പരിശോധിച്ചതിനു ശേഷം നിങ്ങൾക്ക് ക്ലയിം ചെയ്ത തുക നൽകും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്