Advertisement

ക്രെഡിറ്റ് കാർഡ് കടക്കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Avoid Credit Card Debt

അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് പലിശ നൽകാതെ ഒരു നിശ്ചിത കാലാവധി വരെഉപയോഗിക്കാം എന്നതാണ് ക്രെഡിറ്റ് കാർഡിനെ കൂടുതൽ ജനപ്രീയമാക്കുന്നത്. കൂടാതെ റിവാർഡ് പോയിൻറ്റുകളും ഓഫറുകളുമുണ്ട്. പലിശരഹിത കാലയളവും ക്രെഡിറ്റ് കാർഡിൻറ്റെ മറ്റൊരു നേട്ടമാണ്. കൃത്യസമയത്ത് കുടിശ്ശിക തിരിച്ചടയ്ക്കാൻ സാധിക്കുമെങ്കിൽ ക്രെഡിറ്റ് ഗുണകരമാണ്. എന്നാൽ ക്രെഡിറ്റ് കാർഡിൻറ്റെ അടവുകൾ മുടങ്ങിയാൽ അത് ഭാവിയിൽ വലിയൊരു ബാദ്ധ്യതയാകും. എങ്ങനെയാണ് ഇത്തരം ബാദ്ധ്യതകൾ ഉണ്ടാവുന്നതെന്ന് നോക്കാം.

Advertisement

1. ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാതിരിക്കുന്നത് വഴി നിങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കുടിശ്ശിക വരുത്തിയാൽ വലിയൊരു തുക പലിശ നൽകേണ്ടി വരും. കൂടാതെ ഫിനാൻസ് ചാർജസും ഈടാക്കും .40 മുതൽ 49 % വരെ ആണ് സാധാരണയായി ക്രെഡിറ്റ് കാർഡുകളുടെ വാർഷിക പലിശ നിരക്ക്.
2. നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് കുടിശ്ശിക നിലനിൽക്കേ വീണ്ടും കുടിശ്ശിക വരുത്തുന്നത് ബാദ്ധ്യത വർദ്ധിക്കാൻ കാരണമാകും
3. നിശ്ചിത തിയതിയിൽ സ്റ്റേറ്റ്മെൻറ്റിൽ സൂചിപ്പിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുക മാത്രം ( മിനിമം ഡ്യൂ ) തിരിച്ചടയ്ക്കുന്നതാണ് മറ്റൊരു കാരണം.ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിലനിർത്താൻ സഹായിക്കുമെങ്കിലും ബാക്കി തുകക്ക് പലിശ നൽകണം.
4. എടിഎം വഴി പണം പിൻവലിക്കുന്നതിന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതാണ് മറ്റൊരു തെറ്റ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ അതിന് പലിശ നൽകേണ്ടി വരും. കൂടാതെ പിൻവലിച്ച തുകയുടെ 3.5 ശതമാനം വരെ ക്യാഷ് അഡ്വാൻസ് ഫീസും ഈടാക്കും.

ക്രെഡിറ്റ് കാർഡ് ബാധ്യത ഉണ്ടാവുന്നത് സ്വഭാവികമാണ്. എങ്കിലും വളരെ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം ബാധ്യതകൾ ഒഴിവാക്കാം

1. ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കുക

ക്രെഡിറ്റ് കാർഡ് ബില്ല് കൃത്യ സമയത്ത് തിരിച്ചടയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇഎംഐകളായി അടയ്ക്കുക. നിങ്ങളുടെ തിരിച്ചടവ് ശേഷിക്ക് അനുസരിച്ച് ഇഎംഐ കാലാവധി തിരഞ്ഞെടുക്കുക. ഇഎംഐ അടയ്ക്കുന്നതിനുള്ള കാലാവധി കുറഞ്ഞത് 3 മാസം മുതൽ 60 മാസം വരെ ലഭ്യമാണ്. ഇഎംഐ ആക്കുമ്പോൾ പലിശ നിരക്കുകൾ ഈടാക്കുമെങ്കിലും ഇത് കുടിശ്ശികയ്ക്ക് ഈടാക്കുന്ന പലിശയെക്കാളും കുറവാണ്.

2. ഓട്ടോ പേ സൌകര്യം ഉപയോഗിക്കുക

ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്തു തന്നെ തിരിച്ചടയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ ബാങ്ക് വഴി ഓട്ടോ പേ സൌകര്യം ഏർപ്പെടുത്തുകയെന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കമ്പനിയുമായും ചേർന്ന് ഓട്ടോ പേ തിരഞ്ഞെടുക്കാം.

3. ക്രെഡിറ്റ് ബാലൻസ് ട്രാൻസ്ഫർ

നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ പലിശ കുറഞ്ഞ ക്രെഡിറ്റ് കാർഡിലേക്ക് ബാലൻസ് തുക ട്രാൻസ്ഫർ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ഒരു ബാദ്ധ്യതയിൽ നിന്ന് ഒഴിവാകുകയും കുടിശ്ശിക തിരിച്ചടയ്ക്കാൻ സാവകാശം ലഭിക്കുകയും ചെയ്യും

4. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎം വഴി പണം പിൻവലിക്കാതിരിക്കുക

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ അതിന് പലിശ ഈടാക്കും . കൂടാതെ പിൻവലിച്ച തുകയുടെ 3.5 ശതമാനം വരെ ക്യാഷ് അഡ്വാൻസ് ഫീസും ഈടാക്കും. ഇത് നിങ്ങളുടെ കുടിശ്ശിക ഉയർത്തും.

5. ഇതര വായ്പകൾ തിരഞ്ഞെടുക്കുക

ക്രെഡിറ്റ് കാർഡ് കടക്കെണി ഒഴിവാക്കാൻ പേഴ്സണൽ ലോൺ, സ്വർണ്ണ വായ്പ തുടങ്ങി പലിശ നിരക്ക് കുറഞ്ഞ വായ്പകൾ തിരഞ്ഞെടുക്കുക.

കൺട്രോൾ ചെയ്തു പണം ചെലവഴിക്കുന്നവർക്കും കൃത്യമായ തിരിച്ചടവിലൂടെ റിവാർഡ്സ് ആഗ്രഹിക്കുന്നവർക്കും ക്രെഡിറ്റ് കാർഡ് വളരെ ഉപയോഗപ്രദമാണ്. എന്നാൽ തിരിച്ചടവുകളിൽ കൃത്യത ഇല്ലാത്തവർക്ക് അധിക സേവന ചാർജുകൾ ഈടാക്കുകയും ഇത് നിങ്ങളുടെ കുടിശ്ശിക കൂട്ടുകയും ചെയ്യും. അതിനാൽ ക്രെഡിറ്റ് കാർഡുകൾ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കുകയും കുടിശ്ശികകൾ കൃത്യ സമയത്ത് അടയ്ക്കുകയും ചെയ്യണം.

Read  : ഡിജിറ്റൽ ഗോൾഡും സോവറിൻ ഗോൾഡ് ബോണ്ടുകളും? ഏതാണ് മികച്ചത് ?

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്