Advertisement

ക്രെഡിറ്റ് കാർഡുകളാണോ വ്യക്തിഗത വായ്പകളാണോ കൂടുതൽ മികച്ചത് | Credit Card vs Personal Loan

Credit Card vs Personal Loan

Advertisement

സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ആണ് വായ്പകൾ എടുക്കുന്നത്. നമ്മുടെ സാമ്പത്തിക ആവശ്യങ്ങൾക്കും തിരിച്ചടവ് ശേഷിക്കും അനുസരിച്ച് വേണം വായ്പകൾ തിരഞ്ഞെടുക്കാൻ. ഒപ്പം തന്നെ വായ്പകളുടെ കാലാവധിയും പരിഗണിക്കണം. വേഗത്തിൽ തിരിച്ചടവ് സാധ്യമാകുന്ന ചെറിയ ചിലവുകൾ അഭിമുഖീകരിക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. എന്നാൽ തിരിച്ചടവിന് കാലതാമസം ആവശ്യമുള്ളപ്പോൾ വ്യക്തിഗത വായ്പകൾ പോലുള്ള ഹ്രസ്യകാല വായ്പകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം.

വ്യക്തിഗത വായ്പകൾ

വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഹ്രസ്യകാല വായ്പയാണ് പേഴ്സണൽ ലോൺ അഥവാ വ്യക്തിഗത വായ്പകൾ. ഒരാളുടെ ക്രെഡിറ്റ് പ്രൊഫൈലിൻറ്റെ അടിസ്ഥാനത്തിൽ ആയിരിക്കും വ്യക്തിഗത വായ്പകൾ നൽകുക. ശമ്പളക്കാർക്കും, സ്വയം തൊഴിലാളികൾക്കും, പ്രൊഫഷണലുകൾക്കുമാണ് സാധാരണ വ്യക്തിഗത വായ്പകൾ ലഭിക്കുക. 50000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സാധാരണ പേഴ്സണൽ ലോണായി ലഭിക്കുക. 8.45 % മുതൽ 26 % വരെയാണ് വ്യക്തിഗത വായ്പകളുടെ വാർഷിക പലിശ നിരക്കുകൾ. വ്യക്തിഗത വായ്പകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 2-7 ദിവസം ആവശ്യമാണ്. കൂടാതെ 2 മുതൽ 3 ശതമാനം വരെ പ്രോസസിംങ് ഫീസും ഇതിനായി ഈടാക്കാറുണ്ട്.

സവിശേഷതകൾ

• ഈടില്ലാതെ എളുപ്പത്തിൽ ലഭിക്കുന്ന വായ്പയാണ് വ്യക്തിഗത വായ്പകൾ
• മിതമായ പലിശ നിരക്ക്

പോരായ്മകൾ

• തുടർച്ചയായി സംഭവിക്കുന്ന ചെറിയ ചിലവുകൾക്ക് വ്യക്തിഗത വായ്പകൾ അഭികാമ്യമല്ല
• വ്യക്തിഗത വായ്പകൾക്ക് ക്യാഷ്ബാക്ക് പോലുള്ള ആനുകൂല്യങ്ങൾ ഒന്നും ലഭ്യമല്ല.
• ഉയർന്ന ക്രെഡിറ്റ് പ്രൊഫൈൽ ഇല്ലാത്തവർക്ക് വായ്പ ലഭിക്കാൻ പ്രയാസമാണ്.

ക്രെഡിറ്റ് കാർഡ്

പണമിടപാടുകൾ നടത്തുന്നതിന് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന കാർഡാണ് ക്രെഡിറ്റ് കാർഡ്. പണം കൈവശം സൂക്ഷിക്കേണ്ട എന്നതാണ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. കാർഡ് അക്കൌണ്ടിൽ അനുവദിച്ചിരിക്കുന്ന ക്യാഷ് ലിമിറ്റിൽ നിന്നും പണം ഉപയോഗിക്കാൻ കാർഡ് ഹോൾഡർക്ക് സാധിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ ഈ പണം തിരികെ അടയ്ക്കേണ്ടതുമാണ്. സാധാരണ 15 മുതൽ 50 ദിവസം വരെയാണ് ബാങ്കുകൾ കടം നൽകുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ പണം തിരിച്ചടച്ചില്ലെങ്കിൽ ബാങ്കുകൾ പലിശ ഈടാക്കുന്നതുമാണ്. സാധാരണ 1.99 % മുതൽ 3.60 % വരെയാണ് ക്രെഡിറ്റ് കാർഡുകൾക്ക് ഈടാക്കുന്ന മാസ പലിശ നിരക്ക്. എന്നിരുന്നാലും കാർഡ് ദാതാവിൻറ്റെയും ക്രെഡിറ്റ് കാർഡിൻറ്റെയും സ്വഭാവമനുസരിച്ച് പലിശ നിരക്കിൽ വ്യത്യാസമുണ്ടാകാം.

ലോകത്താകമാനമുള്ള എല്ലാ വ്യാപാര കേന്ദ്രങ്ങളിലും ഇപ്പോൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഷോപ്പിംങ് നടത്താൻ സാധിക്കും. കൂടാതെ റിവാർഡ് പോയിൻറ്റ്സ്, ക്യാഷ്ബാക്ക്, എയർപോർട്ട് ലോഞ്ച് ആക്സസ് തുടങ്ങി ധാരാളം ആനുകൂല്യങ്ങളും ക്രെഡിറ്റ് കാർഡുകൾക്ക് ലഭ്യമാണ്.

സവിശേഷതകൾ

• എല്ലാ വ്യാപര കേന്ദ്രങ്ങളിൽ നിന്നും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംങ് നടത്താൻ സാധിക്കും
• റിവാർഡ് പോയിൻറ്റ്സ്, ക്യാഷ്ബാക്ക്, എയർപോർട്ട് ലോഞ്ച് ആക്സസ് തുടങ്ങി ധാരാളം ആനുകൂല്യങ്ങളും ക്രെഡിറ്റ് കാർഡുകൾക്ക് ലഭ്യമാണ്
• പണം എപ്പോഴും കൈയിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല.
• 51 ദിവസം വരെ പലിശ രഹിത കാലയളവ് ലഭ്യമാണ്.

പോരായ്മകൾ

• എടിഎം വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ പലിശ ബാധകമാണ്.
• കാർഡ് നഷ്ടമായാൽ തട്ടിപ്പുകൾ നടക്കാനുള്ള സാധ്യത ക്രെഡിറ്റ് കാർഡുകൾക്ക് ഉണ്ട്.
• ഓൺലൈൻ പണമിടപാടുകൾ നടത്തുമ്പോൾ കാർഡിലെ വിവരങ്ങളും പണവും നഷ്ടപ്പെടാനും സാധ്യതയുണ്ട്.

അത്യാവശ്യം വലിയൊരു തുകയാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നതാണ് നല്ലത്. എന്നാൽ ചെറിയ ചിലവുകൾ നേരിടാൻ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. കൃത്യമായി വായ്പ തുക തിരിച്ചടയ്ക്കുന്നതുവഴി പലിശ കുറയ്ക്കാനും ലേറ്റ് ഫീ പോലുള്ള അനാവശ്യ ചാർജുകൾ ഒഴിവാക്കാനും സാധിക്കും

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്