Advertisement

സ്വർണ്ണത്തിന് ഇനി മുതൽ ഹാൾമാർക്കിംഗ് നിർബന്ധം. പഴയ സ്വർണ്ണം എന്ത് ചെയ്യും ?

ഇനിമുതൽ ഇന്ത്യയിൽ ബിഐഎസ് ഹാൾമാർക്കിംഗ് മുദ്രണം ഇല്ലാത്ത സ്വർണ്ണം വിൽക്കുവാൻ സാധിക്കുകയില്ല. ജൂൺ 15 -ാം തിയതീ മുതലാണ് ഈ നിയമം നിർബന്ധമാക്കിയത്. 2020 ജനുവരിയിൽ കേന്ദ്ര മന്ത്രാലയം ഈ നയം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

Advertisement

എന്താണ് ഹാൾമാർക്കിംഗ്?

സ്വർണ്ണത്തിൻറ്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനമാണ് ഹാൾമാർക്കിംഗ്. നാല് മുദ്രകൾ അടങ്ങിയതാണ് ഹാൾമാർക്കിംഗ്. ത്രികോണാകൃതിയിലുള്ള ബിഐഎസ് മുദ്ര, സ്വർണ്ണത്തിൻറ്റെ പരിശുദ്ധി കാണിക്കുന്ന കാരറ്റ്, ഹാൾമാർക്ക് ചെയ്ത സെൻറ്റർ (എഎച്ച്സി), ജ്വല്ലറിയുടെ തിരിച്ചറിയൽ മുദ്ര. പരിശുദ്ധി കുറഞ്ഞ സ്വർണ്ണാഭരണങ്ങൾ വിൽക്കുന്നത് തടയാനാണ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നത്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് ഇനിമുതൽ അവർ വാങ്ങിക്കുന്ന സ്വർണ്ണത്തിൻറ്റെ പരിശുദ്ധിയിൽ ഉറച്ചു വിശ്വസിക്കാം.
ഇനിമുതൽ ബിഐഎസ് ഹാൾമാർക്ക് രജിസ്ട്രേഷൻ ഇല്ലാത്ത കടകൾക്കും സ്വർണ്ണം വിൽക്കാനാവില്ല. ബിഐഎസ് മുദ്ര പതിപ്പിച്ച 14, 18, 22 കാരറ്റിലുള്ള സ്വർണ്ണം മാത്രമേ ജ്വല്ലറികൾ ഇനിമുതൽ വിൽപന നടത്താവൂ. കാരറ്റ് എന്നാൽ സ്വർണ്ണത്തിൻറ്റെ പരിശുദ്ധിയാണ് അർത്ഥമാക്കുന്നത്. 14 കാരറ്റ് എന്നാൽ 58.5 ശതമാനവും 18 കാരറ്റ് എന്നാൽ 75 ശതമാനവും 22 കാരറ്റ് എന്നാൽ 91.6 ശതമാനവും 24 കാരറ്റ് എന്നാൽ 99.5 ശതമാനവും സ്വർണ്ണമാണ് ഇതിൽ അടങ്ങിയിട്ടുള്ളത് എന്നാണ് അർത്ഥം.

പഴയ സ്വർണ്ണം എന്ത് ചെയ്യും ?

അതേസമയം പൊതുജനത്തിന് കയ്യിലുള്ള പഴയ സ്വർണ്ണം വിൽക്കുന്നതിന് ഹാൾമാർക്കിംഗ് ബാധകമല്ല. അതുകൊണ്ട് കൈയിൽ ഇരിക്കുന്ന പഴയ സ്വർണ്ണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. പഴയ സ്വർണ്ണാഭരണങ്ങൾക്ക് നിലവിൽ ഹാൾമാർക്കിംഗ് നിർബന്ധം ആക്കിയിട്ടില്ല. അതുകൊണ്ട് നിങ്ങൾക്ക് അവ വിൽക്കുകയോ മാറ്റി വാങ്ങിക്കുകയോ ചെയ്യാം. എന്നാൽ പുതിയ നിയമം അനുസരിച്ച് സ്വർണ്ണത്തിൻറ്റെ പരിശുദ്ധി തീരുമാനിക്കുന്നതിനാൽ പഴയ സ്വർണ്ണത്തിൻറ്റെ വില കുറഞ്ഞേക്കാം. എന്ന് കരുത് ധൃതി പിടിച്ച് കൈയിൽ ഇരിക്കുന്ന സ്വർണ്ണം വിൽക്കേണ്ടതില്ല. അത് നിങ്ങൾക്ക് ഉപയോഗിക്കാം. വിൽക്കേണ്ടതോ മാറ്റി വാങ്ങേണ്ടതായ സാഹചര്യങ്ങളോ വരുമ്പോൾ മാത്രം അതിനനുസരിച്ച് ചെയ്താൽ മതി.
ഇനി സ്വർണ്ണവായ്പ എടുക്കുന്നതിനും ഈ നിയമം ബാധകമല്ല. നിങ്ങൾക്ക് നിങ്ങളുടെ കൈയിലുള്ള ഹാൾമാർക്ക് ചെയ്തതോ അല്ലാത്തതോ ആയ സ്വർണ്ണം പണയം വയ്ക്കാം.

നിങ്ങൾക്ക് നിങ്ങളുടെ കൈവശമിരിക്കുന്ന സ്വർണ്ണത്തിൻറ്റെ പരിശുദ്ധി ഹാൾമാർക്കിംഗ് കേന്ദ്രങ്ങളിൽ കൊണ്ടുപോയി പരിശോധിക്കാം. ആഭരണം ഉരുക്കാതെ ഫ്ലൂറസെൻസ് പരിശോധന നടത്തിയും ആഭരണങ്ങൾ ഉരുക്കി മാറ്റ് മുദ്ര ചെയ്തും നൽകപ്പെടും. മാറ്റ് മുദ്ര ചെയ്ത് നൽകുമെങ്കിലും ഇവയ്ക്ക് ഹാൾമാർക്ക് മുദ്ര ലഭിക്കില്ല.

ഈ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും എത്രത്തോളം ജ്വല്ലറികൾ ഇതു പാലിക്കും എന്നറിയില്ല. അംഗീകാരമുള്ള സെൻറ്ററുകൾക്ക് മാത്രമേ ഹാൾമാർക്കിംഗ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. എന്നാൽ ചില ജ്വല്ലറികൾ എങ്കിലും സ്വന്തമായി ഹാൾമാർക്കിംഗ് മുദ്രണം നടത്തി ഉപഭോക്താക്കളെ കബളിപ്പിച്ചേക്കാം.

അതുകൊണ്ട് ഇനിമുതൽ സ്വർണ്ണം വാങ്ങുമ്പോൾ ഹാൾമാർക്കിംഗ് പരിശോധിച്ച് ഇത് യഥാർത്ഥമാണോ എന്ന് ഉറപ്പുവരുത്തണം. ഇതിനു വിവിധ മാർഗ്ഗങ്ങളുണ്ട്.

• സ്വർണ്ണഭാരണങ്ങളിലുള്ള ഹാൾമാർക്കിംഗ് മുദ്രണം നോക്കി തന്നെ ഇതിൻറ്റെ പരിശുദ്ധി ഉറപ്പുവരുത്താം.
• കടയുടമയോട് ബിഐഎസ് ലൈസൻസ് കാണിക്കുവാൻ ആവശ്യപ്പെടാം. കേന്ദ്രസർക്കാരിൻറ്റെ നിയമം അനുസരിച്ച് ജ്വല്ലറി ഉടമകൾ ലൈസൻസ് കടയിൽ പ്രദർശിപ്പിക്കേണ്ടതാണ്.
• സ്വർണ്ണാഭരണങ്ങൾ ഹാൾമാർക്കിംഗ് ചെയ്തിട്ടുണ്ടെങ്കിൽ ജ്വല്ലറികൾ അവ ബില്ലിൽ ചേർക്കാം. അതുകൊണ്ട് ഹാൾമാർക്കിംഗ് നിരക്കുകൾ ബില്ലിൽ കാണിക്കുവാനായി ജ്വല്ലറി ഉടമയോട് നിങ്ങൾക്ക് ആവശ്യപ്പെടാം.
• ഇനി ഉപഭോക്താക്കൾക്ക് എഎച്ച്സിയിൽ കാണിച്ചും ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താം. ഇതിന് ഫീസ് നൽകേണ്ടതാണ്.
• ഇനി പരിശുദ്ധി കുറവാണെന്നു തെളിഞ്ഞു കഴിഞ്ഞാൽ ഉപഭോക്താവിന് ജ്വല്ലറിയെ സമീപിക്കാം. ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ജ്വല്ലറികൾക്ക് ബാദ്ധ്യതയുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്