Advertisement

ഓൺലൈനായി വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം | Digital Loan

സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ആണ് വായ്പകൾ എടുക്കുന്നത്. പണമിടപാടുകളും വായ്പ സേവനങ്ങളുമൊക്കെ ഇന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയിരിക്കുകയാണ്. ഓൺലൈനായി പണമിടപാടുകൾ വളരെ എളുപ്പത്തിൽ നടത്താൻ സാധിക്കും എന്നതുക്കൊണ്ട് തന്നെ എല്ലാവരും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. സമയലാഭം, എളുപ്പം തുടങ്ങീ ധാരാളം ഗുണങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ഉണ്ടെങ്കിലും പലതരം തട്ടിപ്പുകൾ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുക്കൊണ്ട് തന്നെ ഓൺലൈനായി വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം.

Advertisement

എന്താണ് Digital Loan

മൊബൈൽ ആപ്ലിക്കേഷനുകൾ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ പണം കടം കൊടുക്കുന്ന രീതിയാണ് ഡിജിറ്റൽ വായ്പ എന്ന് പറയുന്നത്. വായ്പക്കായി അപേക്ഷിക്കുന്നതുമുതൽ അതിൻറ്റെ മുഴുവൻ പ്രക്രിയയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയാണ് നടത്തുന്നത്. സമയലാഭം, കുറഞ്ഞ ചിലവ്, ചെറിയ പ്രക്രിയ എന്നിവയാണ് ഡിജിറ്റൽ വായ്പയുടെ പ്രധാന ഗുണങ്ങൾ. എന്നിരുന്നാലും ഡിജിറ്റൽ വായ്പകൾക്ക് ധാരാളം പോരായ്മകളും ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തിക തട്ടിപ്പുകൾ. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളെ ഒഴിവാക്കി ശരിയായ വായ്പ തിരഞ്ഞെടുക്കാൻ നമുക്ക് സാധിക്കും . അവ എന്തൊക്കെയാണെന്ന് നോക്കാം.

സ്വർണ്ണത്തിന് ഇനി മുതൽ ഹാൾമാർക്കിംഗ് നിർബന്ധം. പഴയ സ്വർണ്ണം എന്ത് ചെയ്യും ?

വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ വായ്പ ദാതാവിൻറ്റെ വിശ്വസ്തത പരിശോധിച്ച് ഉറപ്പുവരുത്തുക. വായ്പയുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും കൃത്യമായി വായിച്ച് മനസ്സിലാക്കുക. കൂടാതെ വായ്പ ദാതാവിന് ആർബിഐ അംഗീകാരമുണ്ടോ എന്നും ഉറപ്പുവരത്താൻ മറക്കരുത്.

നിരവധി ധനകാര്യ സ്ഥാപനങ്ങൾ ഇന്ന് വായ്പകൾ നൽകുന്നവരാണ്. അതുക്കൊണ്ട് തന്നെ വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ വിവിധ ഓപ്ഷനുകളെ താരതമ്യം ചെയ്ത് നിങ്ങൾക്ക് അനുയോജ്യമായ വായ്പ തുകയും, കാലാവധിയും, പലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന വായ്പ ദാതാവിനെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ഓൺലൈനായി വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ സഹായത്തിനായി എത്തുന്ന ഏജൻറ്റുമാരെ ശ്രദ്ധിക്കണം. നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നമ്പർ, പിൻ നമ്പർ തുടങ്ങീ രഹസ്യ വിവരങ്ങളോ വായ്പയുമായി ബന്ധപ്പെട്ട പണമോ, രേഖകളോ ഇവരുമായി കൈമാറാതിരിക്കാൻ ശ്രദ്ധിക്കണം. എല്ലാം കമ്പനിയുടെ ഔദ്യോഗിക ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് വഴി കൈമാറാൻ ശ്രദ്ധിക്കണം.

വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം ഒരാളുടെ ക്രെഡിറ്റ് പ്രൊഫൈലിൻറ്റെ അടിസ്ഥാനത്തിലാണ് സാധാരണ വായ്പകൾ നൽകുന്നത്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള ഒരാൾക്ക് വായ്പ ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

വായ്പകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങളുടെ സാമ്പത്തിക ആവശ്യവും തിരിച്ചടവ് ശേഷിയും. നിങ്ങൾക്ക് ആവശ്യമുള്ള തുക മാത്രം വായ്പ എടുക്കുമ്പോൾ അത് കൃത്യമായി തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. മാത്രമല്ല അത് പലിശയും ലേറ്റ് ഫീ പോലുള്ള അനാവശ്യ ചാർജുകളും ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും ചെയ്യും.

ആപ്ലിക്കേഷന്റെ സ്റ്റോർ റേറ്റിംങ് പരിശോധിക്കുന്നതിനൊപ്പം മറ്റ് ഉപഭോക്താക്കൾ നൽകിയിരിക്കുന്ന ഫീഡ്ബാക്കുകളും പരിശോധിക്കുക. ഇത് വായ്പ ദാതാവിൻറ്റെ ഉപഭോക്തൃ സേവനം, വിശ്വസ്തത തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്താൻ സഹായകമാകും.

ഒരേ സമയം പല വായ്പകൾക്ക് അപേക്ഷ സമർപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കുകയും ഭാവിയിൽ നിങ്ങൾക്ക് വായ്പ ലഭിക്കാൻ തടസ്സമാവുകയും ചെയ്തേക്കാം.

ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ എളുപ്പത്തിൽ സുരക്ഷിതമായി ഡിജിറ്റൽ വായ്പ ലഭിക്കും. കൂടാതെ ഇത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യും.

ക്രെഡിറ്റ് കാർഡുകളാണോ വ്യക്തിഗത വായ്പകളാണോ കൂടുതൽ മികച്ചത് 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്