Advertisement

കാഷ് ബാക്ക് ഓഫറുകൾ നൽകുന്ന മൊബൈൽ ആപ്പുകളും ഗുണങ്ങളും

ഓൺലൈനിലൂടെ പണമിടപാടുകൾ പ്രാവർത്തികമാക്കുന്ന ന്യൂതന സാങ്കേതികവിദ്യയുടെ കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്.ഇത്തരത്തിൽ ഉള്ള സർവീസുകൾ വിവിധ ആപ്പുകൾ പ്രൊവൈഡ് ചെയ്യുന്നുണ്ട്.പല പ്ലാറ്റ്‌ഫോമുകളും അവരുടെ ആപ്പ് ഉപയോഗിക്കുമ്പോൾ കാഷ്ബാക്ക് ഓഫറുകളും നൽകുന്നുണ്ട്.

Advertisement

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾ “ക്രെഡ്” ആപ്പ് വഴി ബിൽ അടച്ചാൽ കാഷ് ബാക്കുകളും ,ഓഫറുകളും ലഭിക്കുന്നതാണ്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടച്ചുകഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ തുക ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും . നാം അടക്കുന്ന ക്രെഡിറ്റ് കാർഡ് ബിൽ തുകക്ക് തുല്യമായ cred കോയിനുകളും നമുക്ക് ലഭിക്കും. ഈ കോയിനുകൾ ഉപയോഗിച്ച് cred ആപ്ലിക്കേഷനിലുഉള്ള പ്രോഡക്റ്റുകൾ നമുക്ക് പർച്ചേസ് ചെയ്യാവുന്നതാണ്.കൂടാതെ മൂന്ന് സ്ക്രാച്ച് കാർഡുകൾ കൂടെ ലഭിക്കും.1000, 5000 10000 എന്നീ തുകകൾ വരെ സമ്മാനമായി ലഭിക്കുന്ന കാർഡുകൾ ആണ് ലഭിക്കുക.ഒരു നിശ്ചിത തുക എന്തായാലും കിട്ടും എന്നത് ആണ് പ്രതേകത.

നമ്മുടെ പക്കലുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തി ഉപയോഗിക്കാനായി “മണി ലൗവർ” എന്ന അപ്ലിക്കേഷൻ ഉപയോഗിക്കാം .എല്ലാമാസവും വരാറുള്ള കെഎസ്ഇബി ബില്ലുകൾ, ബ്രോഡ്ബാൻഡ് ബില്ലുകൾ, മൊബൈൽ റീചാർജുകൾ ഇവയെല്ലാം രേഖപ്പെടുത്തി കൃത്യമായ പണമിടപാടുകൾ സൂക്ഷിച്ച് വെക്കാൻ ഈ ആപ്പ് സഹായിക്കും .”അപ്പ്സ്റ്റോക്ക്” ,”Zerodha Kite ” എന്നിവ ട്രേഡിങനായി ഉപയോഗിക്കുന്ന ഏറ്റവും അനുയോജ്യമായ അപ്ലിക്കേഷനുകളാണ്.അപ്പ്സ്റ്റോക്കിൽ നിരവധി പ്രമോഷണൽ ഓഫറുകൾ ലഭ്യമാക്കുന്നതിനാൽ തുടക്കക്കാർക്ക് സൗജന്യമായി അക്കൗണ്ട് ഓപ്പൺ ചെയ്തു ട്രേഡിങിലേക്ക് കടക്കുവാനായി സാധിക്കും. മ്യൂച്വൽ ഫണ്ടുകളിൽ ഇൻവെസ്റ്റ് നടത്തുവാൻ “പേടിഎം മണി” എന്ന അപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ഫിനാൻസ് മേഖലയുമായി ബന്ധപ്പെട്ട അപ്ലിക്കേഷനുകളും അവയുടെ പ്രതേകതകളും താഴെ കാണുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്