Advertisement

ഫ്രീ ട്രയൽ വേർഷനുകൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടമായേക്കാം

ഇന്ന് പല ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും സോഫ്റ്റ് വെയറുകളും ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുമെല്ലാം ഫ്രീ ട്രയൽ വേർഷനുകൾ നൽകാറുണ്ട്. അതായത് ഒരു നിശ്ചിത കാലയളവിലേക്ക് ഈ വേർഷനുകൾ നിങ്ങൾക്ക് സൌജന്യമായി ലഭിക്കും. സൌജന്യമായി ഇവ ഉപയോഗിച്ച് ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രം ഉപഭോക്താവിന് ഇവയുടെ പെയ്ഡ് വേർഷൻ വാങ്ങിക്കാം. ഇത്തരത്തിൽ അവരുടെ സേവനങ്ങൾ വാങ്ങുന്നതിന് ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നതിനാണ് ഫ്രീ ട്രയൽ വേർഷനുകൾ നൽകുന്നത്.

Advertisement

ഇവ ശരിക്കും സൌജന്യമാണോ ?

ഇത്തരം ഫ്രീ ട്രയൽ വേർഷനുകൾ ശരിക്കും സൌജന്യമായൊന്നുമല്ല ലഭിക്കുന്നത് എന്നതാണ് സത്യം. നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൻറ്റെയോ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിൻറ്റെയോ വിവരങ്ങൾ നൽകിയാൽ മാത്രമേ ഇവയുടെ ഫ്രീ ട്രയൽ വേർഷനുകൾ ലഭിക്കുകയുള്ളൂ. നിങ്ങൾ ഓൺലൈനായി ഒരു പേയ്മൻറ്റ് നടത്തുമ്പോൾ ചെയ്യേണ്ട എല്ലാ നടപടി ക്രമങ്ങളും പാലിച്ചാൽ മാത്രമേ ഫ്രീ ട്രയൽ വേർഷനുകൾ ലഭിക്കുകയുള്ളൂ.ഇത്തരം ഫ്രീ ട്രയൽ വേർഷനുകൾ ഫലപ്രദമായി ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ ഇവരുടെ എണ്ണം വളരെ കുറവാണ്. കൂടുതൽ പേരും ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാത്തിൻറ്റെയും ഫ്രീ ട്രയൽ വേർഷനുകൾ എടുക്കും. അവസാനം അക്കൌണ്ടിൽ നിന്നും പണം നഷ്ടമാവുകയും ചെയ്യും.

ഫ്രീ ട്രയൽ വേർഷൻ എത്ര നാളത്തേക്കാണെന്നും ഈ സമയം കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി നിങ്ങളുടെ അക്കൌണ്ടിൽ നിന്നും പണം ഈടാക്കും എന്നും ഫ്രീ ട്രയൽ വേർഷനുകൾ എടുക്കുമ്പോൾ തന്നെ സേവനദാതാവ് പറഞ്ഞിട്ടുണ്ടാകും. ഉപഭോക്താവിന് തുടരാൻ താത്പര്യം ഇല്ലെങ്കിൽ ഫ്രീ ട്രയൽ പീരിഡ് അവസാനിക്കും മുമ്പ് ഇത് ക്യാൻസൽ ചെയ്യണമെന്നും പറഞ്ഞിട്ടുണ്ടാകും. പക്ഷേ പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല എന്നു മാത്രം. ഇനി ഫ്രീ ട്രയൽ വേർഷനുകൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നു നോക്കാം.

• ഫ്രീ ട്രയൽ എടുക്കുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ട്രയൽ പീരിഡ് കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി പുതുക്കുമോ എന്നതാണ്. പല ഫ്രീ ട്രയൽ വേർഷനുകളും ഇത്തരത്തിൽ ഉള്ളതാണ്. ഓട്ടോമാറ്റിക്കായി പുതുക്കാത്ത ഫ്രീ ട്രയലുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം.
• ട്രയൽ പീരിഡ് കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി പുതുക്കുന്ന വേർഷൻ ആണെങ്കിൽ ഇവയിൽ കാലാവധി തീരുന്നതിനു മുമ്പ് സബ്സ്ക്രിപ്ഷൻ ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ എന്നു പരിശോധിക്കുക. നിങ്ങൾക്ക് തുടരാൻ താത്പര്യം ഇല്ലെങ്കിൽ കാലാവധി തീരുന്നതിനു മുമ്പ് ക്യാൻസൽ ചെയ്യാം.
• പലരും ഫ്രീ ട്രയലുകൾ സബ്സ്ക്രൈബ് ചെയ്തതിനു ശേഷം ഈ കാര്യം പിന്നീട് മറന്നുപോകാറാണ് പതിവ്. ഇത് ഒഴിവാക്കുന്നതിനായി ട്രയൽ പിരീഡ് അവസാനിക്കുന്ന തീയതി നിങ്ങളുടെ ഫോണിലോ ഒരു ബുക്കിലോ രേഖപ്പെടുത്തി വയ്ക്കാം.
• ചില ഫ്രീ ട്രയൽ വേർഷനുകൾ കാലാവധി കഴിയുന്നതിനു മുമ്പ് ഇ-മെയിൽ വഴിയോ എസ്എമ്മസിലൂടെയോ അനുവാദം ചോദിച്ചതിനു ശേഷം മാത്രമേ പുതുക്കൂ. പക്ഷേ നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ഇവ ഓട്ടോമാറ്റിക്കായി പുതുക്കും.

നിങ്ങളുടെ അനുവാദം ഇല്ലാതെ പണം ഈടാക്കിയാൽ എന്തൊക്കെ ചെയ്യണം ?

നിങ്ങളുടെ സമ്മതം ഇല്ലാതെയാണ് പണം ഈടാക്കിയത് എങ്കിൽ കസ്റ്റമർ കെയറിൽ വിളിച്ച് പണം ഈടാക്കിയ വിവരം അറിയിക്കണം. പണം തിരികെ നൽകണമെന്നും ആവശ്യപ്പെടാം. കൂടാതെ നിങ്ങളുടെ ബാങ്കിനെയും വിവരം അറിയിക്കണം. പരാതി നൽകണം. എപ്പോഴും നിങ്ങളുടെ പണം തിരികെ ലഭിക്കണമെന്ന് ഇല്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ചുവേണം ഇത്തരം ഫ്രീ ട്രയൽ വേർഷനുകൾ തിരഞ്ഞെടുക്കുവാൻ.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്