ആദായ നികുതി ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടുമോ ? | Financial News
- സ്വർണ്ണവില കുറഞ്ഞു
സംസ്ഥാനത്തു സ്വർണ്ണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 4645 രൂപയായി.പവന് 37,240 രൂപയിലാണ് ഇന്ന് വ്യപാരം നടന്നത്.
- ബജാജ് ഫിനാന്‍സിന്റെ അറ്റാദായത്തിൽ വർദ്ധനവ്
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ബജാജ് ഫിനാന്‍സ് 2,596 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി.മുൻവർഷത്തെ അപേക്ഷിച്ചു 159 ശതമാനം വർദ്ധനവ് ആണ് ഉണ്ടായത്.
- ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് കൊട്ടക് സെക്യൂരിറ്റീസുമായി കൈകോർക്കുന്നു
തൃശൂർ ആസ്ഥാനമായുള്ള ഓഹരി ഇടപാട് സ്ഥാപനമായ ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ബിസിനസ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസുമായി ഒന്നിക്കുന്നു.
- സോമാറ്റോ ഓഹരിവില റെക്കോർഡ് ഇടിവിൽ
കനത്ത വില്പന സമ്മർദ്ദമാണ് സോമാറ്റോ നേരിടുന്നത്.ഇതിനു പിന്നാലെ 4.66 കോടി ഓഹരികള്‍ ജീവനക്കാര്‍ക്ക് നൽകി സൊമാറ്റോ. 193 കോടി രൂപയാണ് മൂല്യം.
- 5ജി സ്പെക്‌ട്രം ലേലം തുടരുന്നു
5ജി സ്പെക്‌ട്രം ലേലം രണ്ടാം ദിനം പിന്നിടുമ്പോൾ റിലയൻസ് ജിയോ മുന്നേറ്റം തുടരുന്നതായി റിപ്പോർട്ട്.
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഐടി കമ്പനി സിഇഓ
എച്ച് സി എൽ ടെക്നോളജീസ് സിഇഒ സി വിജയകുമാർ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഐടി കമ്പനി സിഇഓ .കഴിഞ്ഞ വര്ഷം 123.13 കോടി രൂപയാണ് എച്ച് സി എൽ ടെക്നോളജീസ് വിജയകുമാറിനു ശമ്പളമായി നൽകിയത്.
- ആദായ നികുതി ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31
2021 – 2022 സാമ്പത്തിക വർഷത്തിലെ ആദായ നികുതി ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ് .വിവിധ കോണുകളിൽ നിന്നും അവസാന തീയതി നീട്ടി നൽകണം എന്ന ആവശ്യം ഉയരുമ്പോഴും നീട്ടി നൽകാൻ സാധ്യത ഇല്ല എന്ന് ആണ് വിദഗ്ധരുടെ നിരീക്ഷണം.ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച് ജൂലൈ 26 വരെ 3.4 കോടി റിട്ടേണുൽ ഫയൽ ചെയ്തിട്ടുണ്ട്.അവസാന തീയതിയിലേക്ക് കാത്തിരിക്കാതെ കൃത്യമായി ടാക്സ് ഫയൽ ചെയ്യുന്നത് ആവും ഉചിതം.അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർ താമസിച്ച് ഫയൽ ചെയ്താൽ 1000 രൂപയും അഞ്ചു ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവർ 5000 രൂപയും പിഴ നൽകണം.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്