Advertisement

വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി ഒരുക്കി കേന്ദ്രസർക്കാർ

പെൻഷൻ ഫണ്ടുകൾ സോവറിൻ വേൽത് ഫണ്ടുകൾ തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നൽകി വിദേശ നിക്ഷേപം വൻതോതിൽ വർധിപ്പിക്കാൻ പദ്ധതിയിട്ട് കേന്ദ്രസർക്കാർ. ഒരു ഇടപാടിൽ മൂവായിരം കോടി രൂപ എങ്കിലും നിക്ഷേപിക്കാൻ സാധ്യതയുള്ള കമ്പനികളെ ലക്ഷ്യംവെച്ചാണ് പദ്ധതിക്ക് തുടക്കമിടുന്നത്.

Advertisement

അതിവേഗം നിക്ഷേപം സാധ്യമാക്കാൻ ഏകജാലകം പദ്ധതി തുടങ്ങും. 2021 ബജറ്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. തീർപ്പുകല്പിക്കാത്ത നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും പ്രതേക സംവിധാനം പ്രവർത്തിക്കും. വൻകിട നിക്ഷേപത്തിൽ വൻതോതിൽ വർധന പ്രതീക്ഷിച്ചാണ് പദ്ധതിയുടെ വിഭാവനം.

പെൻഷൻ ഫണ്ടുകൾ ഉൾപ്പെടെയുള്ള പല ഫണ്ടുകൾക്കും പ്രത്യേക പരിഗണന നൽക്കുന്നതാണ്. കൊറോണക്കാലത്ത് തകർന്ന വിപണിയെ തിരികെ കൊണ്ടുവരാൻ ഈ പദ്ധതിയിലൂടെ സാധിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്