Advertisement

പ്രവാസികളെ സഹായിക്കാൻ കുറഞ്ഞ പലിശയിൽ സ്വർണപ്പണയ വായ്പാ

കോവിഡിനെ തുടർന്ന് വിദേശത്തു നിന്ന് നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികൾക്ക് പണ ലഭ്യത ഉറപ്പു വരുത്തുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ ഒരു ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതി നടപ്പിലാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്നലെ നടത്തിയ കൊറോണ അവലോകന വാർത്താ സമ്മേളനത്തിൽ ആണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.

Advertisement

സ്വർണ പണയം നടത്തി ആദ്യ മൂന്നു മാസത്തേക്ക് കുറഞ്ഞ പലിശ നിരക്കായ 3 % പലിശ നിരക്കും തുടന്നുള്ള മാസങ്ങളിൽ സാധാരണ പലിശ നിരക്കും ആയിരിക്കും.നോർക്ക ഐഡി ഉള്ള ജോലി നഷ്ട്ടപെട്ട് കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്കും ഈ ആനുകൂല്യം ലഭിക്കും.പ്രവാസി ചിട്ടിയിലുള്ള അംഗങ്ങൾക്ക് മൂന്നു ശതമാനം പലിശ നിരക്കിൽ ഒന്നരലക്ഷം രൂപവരെ വായ്പ ലഭിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്