Advertisement

എങ്ങനെ നിങ്ങൾക്ക് അനുയോജ്യമായ ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം ?

അത്യാവശ്യ ഘട്ടങ്ങളിൽ നമ്മുടെ സഹായത്തിനെത്തുന്ന ഒരു സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാർഡുകൾ. കൈയിൽ പണം ഇല്ലെങ്കിലും പേയ്മൻറ്റുകൾ നടത്താം എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല റിവാർഡ് പോയിൻറ്റ്സ്, ക്യാഷ് ബാക്ക്, ഫ്രീ വൌച്ചറുകൾ, ഡിസ്ക്കൌണ്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങളും ക്രെഡിറ്റ് കാർഡ് കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

Advertisement

ഇന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിരവധി ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നുണ്ട്. ഇവയുടെയെല്ലാം പ്രത്യേകതകളും ആനുകൂല്യങ്ങളും വ്യത്യസ്തവുമാണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് അനുയോജ്യമായ ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യം തന്നെയാണ്. എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു ക്രെഡിറ്റ് കാർഡ് തന്നെ തിരഞ്ഞെടുക്കാൻ സാധിക്കും. അതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും നോക്കാം.

ഉപയോഗം

ഒരു കാർഡ് തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ആദ്യം പരിഗണിക്കേണ്ട കാര്യം നിങ്ങൾ എന്തിനാണ് ഈ കാർഡ് ഉപയോഗിക്കുന്നത് എന്നതാണ്. നിങ്ങളുടെ ദൈനംദിന പർച്ചേസുകളും ഇടപാടുകളും വിലയിരുത്തി വേണം ഒരു കാർഡ് തിരഞ്ഞെടുക്കാൻ. ഉദാഹരണത്തിന് നിങ്ങൾ സ്ഥിരമായി പലചരക്കു സാധനങ്ങളും മറ്റും വാങ്ങുന്ന ഒരാളാണെങ്കിൽ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡുകൾ ആയിരിക്കും നിങ്ങൾക്ക് കൂടുതൽ അനുയോജ്യം. അതുപോലെ തന്നെ വാർഷിക ഫീസ് ഇല്ലാത്ത ഒരു കാർഡാണ് നിങ്ങൾക്കു വേണ്ടതെങ്കിൽ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് തന്നെയാണ് കൂടുതൽ
ഉചിതം.

പലിശ നിരക്കും ചാർജുകളും

ഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിനു മുമ്പ് തന്നെ കാർഡിൻറ്റെ വാർഷിക ഫീസ്, പലിശ നിരക്ക് തുടങ്ങിയ ചാർജുകളെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കണം. അതുപോലെ തന്നെ ക്രെഡിറ്റ് കാർഡ് കമ്പനികളുടെ ഉപാധികളെയും നിബന്ധനകളെയും കുറിച്ചും മനസ്സിലാക്കണം.

ക്രെഡിറ്റ് സ്കോർ

ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ കാർഡ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്താൻ സഹായിക്കുമോ
എന്നതാണ്. ഇന്ന് പല ക്രെഡിറ്റ് കാർഡ് കമ്പനികളും കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് ക്രെഡിറ്റ് സ്കോർ ബൂസ്റ്റിംഗ് കാർഡുകൾ നൽകുന്നുണ്ട്. ഇത്തരം കാർഡുകൾക്ക് കുറഞ്ഞ പലിശ നിരക്കും ഉയർന്ന ക്രെഡിറ്റ് പരിധിയും ഉണ്ടാകും.

താരതമ്യം ചെയ്യുക

ഒരു കാർഡ് തിരഞ്ഞെടുക്കുന്നതിനു മുമ്പ് വിവിധ ക്രെഡിറ്റ് കാർഡുകൾ തമ്മിൽ താരതമ്യം ചെയ്യുക. ഓരോ ക്രെഡിറ്റ് കാർഡിൻറ്റെയും ഫീസുകളും ആനുകൂല്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് വിവിധ കാർഡുകൾ തമ്മിൽ താരതമ്യം ചെയ്ത് നിങ്ങൾക്ക് അനുയോജ്യമായ, ഏറ്റവും മികച്ച കാർഡാണ് ഇതെന്ന് ഉറപ്പുവരുത്തുക.

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ വേണം നിങ്ങൾ ഏറ്റവും അനുയോജ്യമായ ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുവാൻ. എന്നാൽ ക്രെഡിറ്റ് കാർഡ് ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുമുണ്ട്.സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ നിങ്ങളെ വലിയ കടബാദ്ധ്യതയിൽ എത്തിക്കും. കൃത്യസമയത്തു തന്നെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ തിരിച്ചടയ്ക്കാത്തതാണ് ഇതിനു പ്രധാന കാരണം. മാത്രമല്ല ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്തു തിരിച്ചടയ്ക്കുന്നതു നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്താനും സാധിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്