Advertisement

2022ൽ മികച്ച സേവിംങ് അക്കൌണ്ട് തിരഞ്ഞെടുക്കുന്നതിനുള്ള വഴികൾ

പണം സേവ് ചെയ്തു വെക്കാനുള്ള ഒരു ഓപ്‌ഷൻ ആണ് സേവിംങ് അക്കൌണ്ടുകൾ. കുറഞ്ഞ ഫീസും കൂടെ പലിശയും ഒപ്പം സുരക്ഷയും വാഗ്ദാനം ചെയ്യുന്നവയാണ് ഇത്തരം അക്കൌണ്ടുകൾ. ബാങ്കുകൾക്ക് പുറമേ ഇപ്പോൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും സേവിംങ് അക്കൌണ്ടുകൾ ആരംഭിക്കാവുന്നതാണ്.ഒരു സേവിങ്സ് അക്കൗണ്ട് ആരംഭിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

Advertisement

1. ഫീസ്
ഒരു സേവിംങ് അക്കൌണ്ട് ആരംഭിക്കുമ്പോൾ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന അക്കൌണ്ട് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സേവിംങ് അക്കൌണ്ടിന് പ്രേത്യേക വാർഷിക ഫീസ് നൽകേണ്ട ആവശ്യമില്ല. എന്നാൽ ചില ബാങ്കുകളുടെ അക്കൗണ്ടുകൾക്ക് മെയ്ന്റനൻസ് ചാർജ് നൽകേണ്ടതായുണ്ട് .ഇത് ശ്രദ്ധിക്കുക.അക്കൌണ്ട് ആരംഭിക്കുമ്പോൾ തന്നെ പ്രതിമാസ ഫീസുകൾ ഒന്നും തന്നെ ഇല്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുക.

2. പലിശ നിരക്ക്

സേവിംങ് അക്കൌണ്ടുകളുടെ പലിശ നിരക്ക് വ്യത്യസ്തമാണ്. ബാങ്കുകൾക്ക് അനുസരിച്ച് അക്കൌണ്ടുകളുടെ പലിശ നിരക്കിലും വ്യത്യാസമുണ്ടായേക്കാം. അതുക്കൊണ്ട് തന്നെ അക്കൌണ്ട് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളെക്കുറിച്ച് അന്വേഷിച്ച് അക്കൌണ്ട് ആരംഭിക്കാൻ ശ്രദ്ധിക്കുക.എന്നാൽ അതിനൊപ്പം ബാങ്കിന്റെ സേഫ്റ്റി കൂടെ പരിഗണിക്കണം.

3. മിനിമം ബാലൻസ്

ചില ബാങ്കുകളിൽ സേവിംങ് അക്കൌണ്ടിന് മിനിമം ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്. അതുക്കൊണ്ട് തന്നെ മിനിമം ബാലൻസ് ആവശ്യമില്ലാത്ത ഒരു അക്കൌണ്ട് ആരംഭിക്കുക. എന്നാൽ മിനിമം ബാലൻസ് ഇല്ലാത്ത സേവിംങ് അക്കൌണ്ടുകൾക്ക് നൽകുന്ന പലിശ നിരക്ക് കുറവായിരിക്കും. അതുക്കൊണ്ട് തന്നെ നിങ്ങൾക്ക് മിനിമം ബാലൻസ് നിലനിർത്താൻ സാധിക്കുമെങ്കിൽ ഉയർന്ന പലിശ നൽകുന്ന ഒരു അക്കൌണ്ട് തന്നെ ആരംഭിക്കാൻ ശ്രദ്ധിക്കുക.

4. എടിഎം ആക്സസ്

ഭൂയോരിഭാഗം ബാങ്കുകളും അവരുടെ സേവിംങ് അക്കൌണ്ടിന് എടിഎം ആക്സസ് നൽകുന്നുണ്ട്. ഇത് പണം പിൻവലിക്കാൻ വളരെ സഹായകമാണ്. അതുക്കൊണ്ട് തന്നെ അക്കൌണ്ട് ആരംഭിക്കുന്നതിന് മുമ്പ് ബാങ്ക് എടിഎം ആക്സസ് നൽകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.ചില സ്വകര്യ ധനകാര്യ സ്ഥാപനങ്ങൾ എടിഎം ആക്സസ് നൽകില്ല.

5. ഓൺലൈൻ ബാങ്ക് അക്കൌണ്ട്

എളുപ്പത്തിൽ അക്കൌണ്ട് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ ആയി ഓപ്പൺ ചെയ്യാൻ സാധിക്കുന്ന അക്കൗണ്ടുകൾ ലഭ്യമാണ്. ഇതുവഴി നിങ്ങളുടെ ബാങ്ക് അക്കൌണ്ടിനെ പൂർണ്ണമായും ഓൺലൈനിൽ നിയന്ത്രിക്കാനാവും. ഓൺലൈൻ ആയി ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാനായി >

Open Bank Account Online

 

6. ഇൻഷുറൻസ് പരിരക്ഷ

RBI യുടെ കീഴിൽ വരുന്ന ബാങ്കുകളിലെ 5 ലക്ഷം രൂപ വരെയുള്ള തുകക്ക് ഇൻഷുറൻസ് സംരക്ഷണം ഉണ്ട്. പുതിയ സേവിംങ് അക്കൌണ്ട് തിരഞ്ഞെടുക്കുമ്പോൾ അക്കൌണ്ടിന് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പാക്കുക.

7. കാലാവധി

സേവിംങ് അക്കൌണ്ട് ആരംഭിക്കുമ്പോൾ അതിൻറ്റെ കാലാവധിയും പരിഗണിക്കണം. മിനിമം കെവൈസി അക്കൗണ്ടുകളുടെ കാലാവധി 12 മാസമാണ് .അതുക്കൊണ്ട് തന്നെ നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ശരിയായ ഒരു അക്കൌണ്ട് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

8. ബാങ്ക്

അക്കൌണ്ട് ആരംഭിക്കുമ്പോൾ ശരിയായ ബാങ്കിൽ തന്നെ അക്കൌണ്ട് തുടങ്ങാൻ ശ്രദ്ധിക്കുക.ബാങ്കിന്റെ ക്രെഡിബിലിറ്റി ,സേവനം എല്ലാം പരിഗണിക്കുക.

9. പരസ്യങ്ങളിൽ വീഴാതിരിക്കുക

സേവിംങ് അക്കൌണ്ട് തിരഞ്ഞെടുക്കുമ്പോൾ പരസ്യങ്ങളിൽ വീഴാതെ ശരിയായ ബാങ്കിൽ തന്നെ അക്കൌണ്ട് ആരംഭിക്കാൻ ശ്രദ്ധിക്കണം. ചില ബാങ്കുകൾ സേവിംങ് അക്കൌണ്ട് ആരംഭിക്കുന്നതിന് ബോണസ് ഓഫറുകൾ നൽകാറുണ്ട്. എന്നാൽ ഇത്തരം അക്കൌണ്ടുകൾക്ക് പലതരം ഫീസും ഈടാക്കുന്നതാണ്. അതുക്കൊണ്ട് തന്നെ ഇത്തരം പരസ്യങ്ങളിൽ വീഴാതിരിക്കുക.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്