Advertisement

വാട്സ് ആപ്പ് ബാങ്കിങ് സേവങ്ങളുമായി ഐഡിബിഐ ബാങ്ക്

ബാങ്കിങ് മേഖല ഡിജിറ്റൽ മുന്നേറ്റത്തിലാണ്.പല ബാങ്കുകളും വാട്സ് വഴി ബാങ്കിങ് സേവനങ്ങൾ നൽകുന്നുണ്ട്.ഇപ്പോൾ കൊറോണയുടെ സാഹചര്യത്തിൽ ബാങ്കിൽ പോവാതെ നമ്മുടെ ഇഷ്ട്ടത്തിനു ഏത് സമയത്തും എവിടെ നിന്നും ബാങ്കിങ് സേവനങ്ങൾ ഉപയോഗപ്പെടുത്തുവാനായി സാധിക്കും.അത് കുറച്ചുകൂടെ വിപുലമാക്കുകയാണ് വാട്സ് ആപ്പ് ബാങ്കിങ് വഴി .എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ വഴി ആണ് മെസ്സേജുകൾ കൈമാറുന്നത്.ഇത് വളരെ സുരക്ഷിതമാണ്.

Advertisement

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ?

വാട്സ് ആപ്പ് ബാങ്കിങ് സേവനത്തിനായി വാട്സ് ആപ്പ് ബാങ്കിങ് നമ്പർ ഫോണിൽ സേവ് ചെയ്യേണ്ടതായുണ്ട്.നിങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ഗ്രീൻ ടിക്ക് ഉള്ള ബാങ്കിങ് ഒഫീഷ്യൽ നമ്പർ ആണെന്ന് ഉറപ്പുവരുത്തുക.അല്ലാത്ത പക്ഷം തട്ടിയിപ്പിനിരയേക്കാം.

എന്തൊക്കെ സേവനങ്ങൾ ആണ് ഐഡിബിഐ ബാങ്ക് വാട്സ് ആപ്പിലൂടെ നൽകുന്നത് ?

നിങ്ങളുടെ അക്കൗണ്ട് ബാലൻസ് വിവരങ്ങൾ, അവസാന അഞ്ച് ഇടപാടുകൾ, ചെക്ക് ബുക്കിനായുള്ള അഭ്യർത്ഥന, ഇമെയിൽ സ്റ്റേറ്റ്മെന്റ്,വിവിധ സ്കീമുകളുടെ പലിശ നിരക്ക് തുടങ്ങി വിവിധ സേവനങ്ങൾ വാട്സ് ആപ്പ് വഴി ഐഡിബിഐ ബാങ്ക് നൽകുന്നുണ്ട്.

ഐഡിബിഐ ഇൻടെക് ലിമിറ്റ‍ഡ് ആണ് ഈ ഫീച്ചർ വികസിപ്പിച്ചെടുത്തത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്