Advertisement

ജമ്മുകാശ്മീരിൽ 28,400 കോടിയുടെ വ്യവസായ വികസന പദ്ധതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ജമ്മുകാശ്മീരിലെ വ്യവസായ വികസനത്തിനായി വ്യവസായ വ്യാപാര പ്രോത്സാഹന വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് അനുമതി ലഭിച്ചു. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും അതുപോലെതന്നെ മേഖലയുടെ സാമൂഹിക സാമ്പത്തിക വളർച്ചയും ആണ് പദ്ധതിയുടെ പിന്നിലുള്ള പ്രധാന ലക്ഷ്യം. 28,400 കോടിയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. 2037 വരെയാണ് കാലാവധി.

Advertisement

നിർമ്മാണമേഖലയിൽ വ്യവസായ സ്ഥാപനങ്ങളും യന്ത്രോപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള നിക്ഷേപങ്ങൾക്ക് ഈ പദ്ധതിയിലൂടെ പ്രോത്സാഹനം ലഭിക്കും. അഞ്ചു കോടി മുതൽ ഏഴരക്കോടി രൂപ വരെയാണ് മൂലധനമായി ലഭിക്കുക. ചെറുകിട വൻകിട സ്ഥാപനങ്ങൾക്ക് ഒരുപോലെ ആകർഷകമാണ് ഈ പദ്ധതി. വ്യവസായ പ്രോത്സാഹന തുകയുടെ അർഹത കണക്കാക്കുന്നത് ജി എസ് ടി അടിസ്ഥാനപ്പെടുത്തിയായിരിക്കും.

ജമ്മുകശ്മീരിലെ കേന്ദ്ര ഭരണ സംവിധാനമാണ് പദ്ധതിയുടെ രജിസ്ട്രേഷൻ നടത്തിപ്പും അടക്കമുള്ള മറ്റു കാര്യങ്ങൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ജമ്മുകശ്മീരിലെ ബ്ലോക്ക് തലം വരെ വികസനം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്