Advertisement

താരമാവാൻ തയ്യാറായി കേരള ഇ-മാർക്കറ്റ്​ ,എല്ലാവർക്കും ഓൺലൈനിലൂടെ വില്പന

കേരള വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭങ്ങൾക്ക് ഓൺലൈൻ വില്പന നടത്താൻ കേരള ഈ മാർക്കറ്റ് സജീവമായി .സംരംഭകർക്കും വിതരണക്കാർക്കും ഒരുപോലെ ഇത് ഉപയോഗപ്രദമാകും. ഇടനിലക്കാരുടെ ആവശ്യമില്ലാതെ സെയിൽസ് നടത്താനാവും എന്നതാണ് ഈ നേട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം തന്നെ കയറ്റുമതിക്കുള്ള അവസരവും ഇടത്തര ചെറുകിട സംരംഭകർക്ക് ആഗോളതലത്തിലുള്ള മാർക്കറ്റുമായി ബന്ധപ്പെടാനുള്ള മാർഗവും ഇതിലൂടെ ലഭ്യമാണ്. ​

​www.keralaemarket.com എന്ന വെബ്സൈറ്റ് നോക്കി നടത്തുന്നത് കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷന്റെ മേൽനോട്ടത്തിലാണ്. മെയ് 12 നാണ് പോർട്ടൽ പുറത്തിറക്കിയത്. ഇതുവരെ ഉൽപാദകരും വിപണനക്കാരുമായി 1450 പേരോളം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതലും ഉൽപാദകർ ആണ്. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 1300ൽ പരം സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 33 പൊതുമേഖലാ സ്ഥാപനങ്ങളും ഇതിലുൾപ്പെടുന്നു. ​

ഏറ്റവും കൂടുതൽ സംരംഭകർ രജിസ്റ്റർ ചെയ്ത ജില്ലകൾ തൃശൂർ എറണാകുളം കോട്ടയം എന്നിവയാണ്. 330 ഓളം സ്ഥാപനങ്ങളുമായി ഭക്ഷ്യസംസ്കരണ സംരംഭങ്ങളാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൃഷി, പ്ലാസ്റ്റിക്, മെറ്റൽ ഇൻഡസ്ട്രി, ഇലക്ട്രിക്കൽ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള സ്ഥാപനങ്ങളുമുണ്ട്. സംരംഭകർക്ക് അവരുടെ പ്രോജക്ടിനെ കുറിച്ചുള്ള വിവരങ്ങൾ ചേർക്കാനും ചിത്രങ്ങൾ ചേർക്കാനുള്ള സൗകര്യം വിപണനം എളുപ്പമാക്കുന്നു. ​

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്