Advertisement

രാജ്യത്തെ ആദ്യത്തെ ഡിഫൻസ് വ്യവസായ പാർക്ക് ഒറ്റപ്പാലത്ത്

കിൻഫ്രയുടെ നേതൃത്വത്തിലുള്ള പ്രതിരോധ മേഖലയ്ക്കായി മാത്രമായി സജ്ജമാക്കിയിട്ടുള്ള രാജ്യത്തെ ആദ്യ വ്യവസായ പാർക്ക് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിർമ്മാണം, ഗവേഷണം, വിശകലനം, സർട്ടിഫിക്കേഷൻ എന്നിവയായിരിക്കും പ്രധാന മേഖലകൾ. ചെറിയ ആയുധങ്ങളും തോക്കുകളും നിർമ്മിക്കുന്നതിനുള്ള യൂണിറ്റുകൾ ആവും ഇവിടെ പ്രവർത്തിക്കുക. ഇതിനോടകംതന്നെ ഒറ്റ എൻജിൻ വിമാനങ്ങളുടെ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.

Advertisement

അടുത്തമാസം പകുതിയോടെ മുഖ്യമന്ത്രി പാർക്ക് ഉദ്ഘാടനം ചെയ്യും. 60 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പ്രതിരോധം പാർക്ക് വരുന്നതിലൂടെ അയ്യായിരത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാവും എന്നാണ് പ്രതീക്ഷ.

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായ സംരംഭകരെ കണ്ടെത്തി ഒരു നിശ്ചിത സമയത്തേക്ക് ഭൂമി കൈമാറുകയാണ് ചെയ്യുന്നത്. മുപ്പതോളം സംരംഭകർ ഇതിനോടകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
YouTube Channel – SUBSCRIBE
ഇന്നത്തെ ഓഫറുകൾ – Join Now
Quick Apply Options– Quick Apply
Trading & Demat Account– Open Now

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടിആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തുംമുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്