Advertisement

കുടുംബശ്രീ വഴി ലാപ്ടോപ്പ് ,മാസം 500 രൂപ അടച്ചാൽ മതി

കൊറോണ മൂലം സ്‌കൂളുകൾ തുറക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ ക്ലാസ്സുകൾ എല്ലാം ഓൺലൈനായി ആണ് നടക്കുന്നത്.ക്ലാസുകൾ അറ്റൻഡ് ചെയ്യുവാൻ പല കുട്ടികൾക്കും ലാപ്ടോപ്പ് ഇല്ലാത്ത അവസ്ഥ ഉണ്ട്.ഇത് മറികടക്കുവാൻ കേരള ഗവർമെന്റ് കെഎസ്എഫ്ഇ യെയും കുടുബ ശ്രീ അയൽക്കൂട്ടങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് മൈക്രോ ചിട്ടി പദ്ധതിക്ക് രൂപം നൽകുകയാണ്.ഇതിലൂടെ കുടബശ്രീയിൽ അംഗങ്ങൾ ആയവരുടെ മക്കൾക്ക് പഠനാവശ്യത്തിനു ലാപ്ടോപ്പ് ലഭിക്കും.കൂടുതൽ വിവരങ്ങൾ നോക്കാം.

Advertisement

ചിട്ടി തുക 15000 രൂപയാണ്.ഇതിൽ നിന്നും 5 % കുറച്ചിട്ടുള്ള 14250 രൂപക്ക് ലാപ്ടോപ്പ് നൽകും.30 മാസത്തേക്ക് എല്ലാ മാസവും 500 രൂപ വീതം തിരിച്ചടക്കണം.ചിട്ടി തുടങ്ങി മൂന്നു മാസം കഴിയുമ്പോൾ ആണ് ലാപ്ടോപ്പ് നൽകുക.കൃത്യമായി തവണ തിരിച്ചടച്ചാൽ ഓരോ 10 തവണ കഴിയുമ്പോഴും അടുത്ത തവണ നിങ്ങൾക്ക് വേണ്ടി കെഎസ്എഫ്ഇ അടക്കുന്നു.ഇതിലൂടെ 30 തവണ ആകുമ്പോൾ 1500 രൂപ കെഎസ്എഫ്ഇ നിങ്ങൾക്ക് വേണ്ടി നൽകുന്നു.കുടുബശ്രീ വഴി തന്നെ ആണ് ചിട്ടി പിരിവ് കളക്ഷൻ നടത്തുന്നതും.ഓരോ തവണ അടവിന്റെയും 2 % കമ്മീഷനായി കുടുബശ്രീക്ക് കെഎസ്എഫ്ഇ നൽകും.ലാപ് ടോപ്പ് വേണ്ടാത്തവർക്ക് ചിട്ടി തുക വാങ്ങുകയും ചെയ്യാം.13 മത്തെ തവണ കഴിയുമ്പോൾ മുതൽ നിങ്ങക്ക് ചിട്ടി തുക ആവശ്യപ്പെടാം.

കെഎസ്എഫ്ഇ യും കുടുബശ്രീയും യോജിച്ചു കൊണ്ടുള്ള മൈക്രോ ചിട്ടി പദ്ധതിയെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ട് നോക്കൂ

Via ksfe laptop micro chitty

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്