Advertisement

ആരോഗ്യ ഇൻഷുറൻസ് ക്ലെയിം എന്ത് കൊണ്ട് നിരസിക്കപെടുന്നു ?

നമ്മുടെ സമ്പത്തിനു എപ്പോഴും പരിരക്ഷ നൽകുന്നവയാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ. കൊവിഡ് പോലുള്ള മഹാമാരികൾ രൂക്ഷമാകുന്ന ഈ കാലത്ത് ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. ഡോക്ടറുടെ സർട്ടിഫിക്കേറ്റ്, ചികിത്സയ്ക്കുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ, ഡോക്യൂമെൻറ്റേഷൻ, കാത്തിരിപ്പ് കാലാവധി എന്നിവയുടെ അടിസ്ഥാനത്തിലാണ് പൊതുവേ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ ലഭിക്കുന്നത്.

Advertisement

എന്നാൽ ഈ നിബന്ധനകൾ കൃത്യമായി പാലിക്കാത്ത സാഹചര്യങ്ങളിൽ എല്ലാം ക്ലെയിം നിരസിക്കപ്പെടുകയും ചെയ്യും. ജനറൽ ഇൻഷുറൻസ് കൌൺസിൽ പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ച് 2020 മേയ് 5 വരെ ഏകദേശം 47.8 കൊവിഡ് ക്ലെയിമുകളാണ് നിരസിക്കപ്പെട്ടത്. ശരിയായ ഡോക്യൂമെൻറ്റേഷൻ, കാത്തിരിപ്പ് കാലയളവ്, ഒഴിവാക്കലുകൾ എന്നിവയുടെ അഭാവത്തിലാണ് ക്ലെയിം നിരസിക്കപ്പെട്ടത്. അതുക്കൊണ്ട് തന്നെ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇനി ഏതൊക്കെ സന്ദർഭങ്ങളിലാണ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ലഭ്യമല്ലാത്തത് എന്ന് നോക്കാം

തുടക്കത്തിലെ വെയിറ്റിങ് പിരീഡ്

സാധാരണ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വാങ്ങുമ്പോൾ 30 ദിവസത്തെ വെയിറ്റിങ് പിരീഡ് ബാധകമാണ്. ഈ കാലയളവിൽ ഉണ്ടാകുന്ന അസുഖങ്ങൾക്ക് പൊതുവേ ഇൻഷുറൻസ് കവറേജ് ലഭ്യമല്ല. എന്നരുന്നാലും ആകസ്മികമായ പരിക്കുകൾക്ക് കവറേജ് ലഭിക്കും.

മുൻകാല രോഗങ്ങൾ

ഉയർന്ന രക്തസമ്മർദ്ധം, പ്രമേഹം തുടങ്ങിയ മുൻകാല രോഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്ത ശേഷവും കവറേജ് ലഭിക്കാൻ സാധ്യത കുറവാണ്. എന്നിരുന്നാലും ഇൻഷുറൻസ് കമ്പനികൾക്ക് അനുസരിച്ച് കവറേജിൽ വ്യത്യാസമുണ്ടാകാം.

സൌന്ദര്യവർദ്ധക ചികിത്സകൾ

സൌന്ദര്യവർദ്ധക ചികിത്സകൾക്ക് ഇൻഷുറൻസ് കവറേജ് ലഭ്യമല്ല.

യുദ്ധവും അനുബന്ധ അപകടങ്ങളും

രാജ്യത്ത് ഉണ്ടാകുന്ന യുദ്ധത്തിലോ കലാപങ്ങളിലോ അപകടങ്ങൾ സംഭവിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ കവറേജ് ലഭ്യമല്ല. കൂടാതെ രാസ അയോണൈസേഷൻ മൂലമുണ്ടാകുന്ന രോഗങ്ങൾക്കും പരിക്കുകൾക്കും കവറേജ് ലഭിക്കുകയില്ല.

ആത്മഹത്യാശ്രമം

സ്വന്തമായി മനപൂർവ്വം സൃഷ്ടിക്കുന്ന രോഗങ്ങൾക്കോ പരിക്കുകൾക്കോ ആത്മഹത്യാ ശ്രമങ്ങൾക്കോ ഇൻഷുറൻസ് കവറേജ് ലഭിക്കുകയില്ല. കുറ്റകൃത്യങ്ങൾ, അപകടകരമായ പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവയും ഇൻഷുറൻസ് കവറേജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങൾ

മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്കും പരിരക്ഷ ലഭ്യമല്ല.

അശാസ്ത്രീയമായ ചികിത്സകൾ

തെളിയിക്കപ്പെടാത്തതോ പരീക്ഷണാത്മാകമോ ആയ അശാസ്ത്രീയമായ ചികിത്സകളും ക്ലിനിക്കൽ പരീക്ഷണങ്ങളും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുക്കൊണ്ട് തന്നെ ഇത്തരം ചികിത്സകളുടെ ചിലവ് പോളിസി ഹോൾഡർ തന്നെ വഹിക്കേണ്ടതാണ്.

ഭക്ഷണ സപ്ലിമെൻറ്റുകൾ

വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങീ ഭക്ഷണ സപ്ലിമെൻറ്റുകൾ വാങ്ങുന്നതിനുള്ള ചിലവുകൾ ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരം ചിലവുകൾക്ക് പരിരക്ഷ ലഭ്യമല്ല.

ഡയഗണോസ്റ്റിക്ക് ചാർജുകൾ

സ്കാനിംങ്, രക്തപരിശേധന തുടങ്ങി ആശുപത്രിയിലോ ക്ലിനിക്കിലോ നടത്തുന്ന രോഗങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനോ തിരിച്ചറിയുന്നതിനോ ഉണ്ടാകുന്ന ചിലവുകൾക്ക് ഇൻഷുറൻസ് കവറേജ് ലഭ്യമല്ല.

തെറാപ്പി ചാർജുകൾ

അരോമാതെറാപ്പി, പ്രകൃതിചികിത്സ, മസാജ് തുടങ്ങിയ ചികിത്സകൾക്ക് ഉണ്ടാകുന്ന ചിലവുകളും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

അബോർഷൻ
അബോർഷൻ ഇപ്പോഴും നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്കോ ചികിത്സയ്ക്കോ ഇൻഷുറൻസ് കവറേജ് ലഭ്യമല്ല.

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ നമുക്ക് സംരക്ഷണം നൽകുന്നവയാണ്. എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ ക്ലെയിം നിരസിക്കപ്പെടാനും ചില രോഗങ്ങൾക്ക് കവർ ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. അതുക്കൊണ്ട് തന്നെ പോളിസികൾ എടുക്കുമ്പോൾ ഇവ കൃത്യമായി നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുമായി ചോദിച്ച് മനസ്സിലാക്കാൻ ശ്രദ്ധിക്കുക.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്