Advertisement

കാർ അധികം ഉപയോഗിക്കുന്നില്ല എങ്കിൽ മുഴുവൻ ഇൻഷുറൻസ് തുകയും അടക്കേണ്ട

പലരുടെയും വീടുകളിൽ ഒന്നിലധികം വാഹനങ്ങൾ ഉണ്ടാകും .അത് കൊണ്ട് തന്നെ പലപ്പോഴും വാഹനം അധികം കിലോമീറ്റർ ഓടാറുണ്ടാകില്ല.പ്രവാസികളുടെ അവസ്ഥയും ഇത് തന്നെ ആണ്.നാട്ടിൽ വരുമ്പോൾ മാത്രം ആകും വാഹനം ഉപയോഗിക്കുക ബാക്കി ദിവസങ്ങളിൽ വാഹനം വെറുതെ വീട്ടിൽ കാർ പോർച്ചിൽ ഇട്ടിട്ടുണ്ടാകും.വാഹനം ഓടിച്ചാലും ഇല്ലെങ്കിലും ഇൻഷുറൻസ് പ്രീമിയം എല്ലാ വർഷവും അടക്കണമായിരുന്നു.എന്നാൽ ഇനി മുതൽ വാഹനത്തിന്റെ ഉപയോഗത്തിനനനുസരിച്ചു വാഹന ഇൻഷുറൻസ് പോളിസി എടുക്കാം.ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന് ഇത്തരത്തിൽ ഒരു പോളിസി ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ഭാരതി അക്‌സാ ജനറൽ ഇൻഷുറൻസ് ആണ്.

Advertisement

മൂന്നു സ്ളാബുകളിൽ ആണ് പ്രീമിയം വരുന്നത്

പോളിസി എടുക്കുമ്പൾ ആദ്യം തന്നെ വാഹനം ആ വർഷം എത്ര കിലോമീറ്റർ ഓടും എന്ന് വ്യകതമാക്കിയിരിക്കണം. അതിനനുസരിച്ചു ആണ് പ്രീമിയം വരുന്നത്.2,500 കിലോമീററര്‍, 5,000 കിലോമീറ്റര്‍, 7,500 കിലോ മീറ്റര്‍ എന്നിവയയിൽ നിന്നും ഒരു സ്ലാബ് തിരഞ്ഞെടുക്കാം.പിന്നീട് കൂടുതൽ കിലോമീറ്റർ വേണമെങ്കിൽ അധിക പ്രീമിയം നൽകി കിലോമീറ്റർ കൂട്ടാവുന്നതാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്