Advertisement

മ്യൂച്വൽ ഫണ്ടുകളിൽ നിന്നും എങ്ങനെ മികച്ച നേട്ടം സ്വന്തമാക്കാം ?

ഓരോ വർഷം കഴിയുന്തോറും മ്യൂച്ചൽ ഫണ്ടുകൾ കൂടുതൽ ജനപ്രീയമായിക്കൊണ്ടിരിക്കുകയാണ്. നിരവധി ആളുകളാണ് ഇപ്പോൾ മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിലേക്ക് തിരിയുന്നത്. ബാങ്കിൽ നിക്ഷേപിക്കുന്നതിനേക്കാളും കൂടുതൽ റിട്ടേൺ ലഭിക്കുന്നത് മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനാണ് എന്ന തിരിച്ചറിവാണ് പലരെയും മ്യൂച്ചൽ ഫണ്ടുകളിലേക്ക് ആകർഷിച്ചത്. എന്നാൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ റിട്ടേൺ നേടണോ ? നിക്ഷേപം നടത്തുന്ന രീതിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ ഉയർന്ന റിട്ടേൺ നിങ്ങൾക്ക് നേടാനാകും.

Advertisement

റിസ്ക് കൂടിയ ഒരു നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ. വിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങളെല്ലാം മ്യൂച്വൽ ഫണ്ടിനെയും ബാധിക്കും. റിസ്ക് എടുക്കാൻ താത്പര്യമുള്ള വ്യക്തികൾ ആണ് കൂടുതലും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും. എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ച് വിവേകപൂർവം നീങ്ങുകയാണെങ്കിൽ നിങ്ങൾക്ക് വലിയ നേട്ടം ഉണ്ടാക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഡയറക്ട് പ്ലാൻ തിരഞ്ഞെടുക്കുക

റെഗുലർ പ്ലാനിനേക്കാളും ഒരു ഡയറക്ട് പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം നിങ്ങൾ ഡയറക്ട് പ്ലാൻ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ റിട്ടേൺ 1 ശതമാനം മുതൽ 1.5 ശതമാനം വരെ ഉയർത്താൻ സാധിക്കും. എന്നാൽ റെഗുലർ പ്ലാൻ ആണ് നിങ്ങൾ എടുത്തതെങ്കിൽ 1 ശതമാനം മുതൽ 1.5 ശതമാനം വരെ ബ്രോക്കറേജായും മറ്റു ചാർജുകളായും നൽകേണ്ടിവരും. റെഗുലർ പ്ലാനിനേക്കാളും ചിലവു കുറവും ഡയറക്ട് പ്ലാനുകൾക്ക് ആണ്.

കൂടുതൽ യൂണിറ്റുകൾ വാങ്ങാം

ഓഹരി വിപണിയിൽ എപ്പോഴും ചാഞ്ചാട്ടങ്ങൾ സംഭവിക്കാറുണ്ട്. ഉയർച്ചയും താഴ്ചയും ഉണ്ടാകാറുണ്ട്. ഇങ്ങനെ ഓഹരി വിപണിയിൽ ഇടിവുകൾ സംഭവിക്കുമ്പോൾ നിക്ഷേകർക്ക് കൂടുതൽ ഓഹരികൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കും. അതുകൊണ്ട് മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും കുറഞ്ഞ ചിലവിൽ കൂടുതൽ യൂണിറ്റുകൾ സ്വന്തമാക്കാനുള്ള ഒരു അവസരമാണിത്. അത്തരം സമയങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ റിട്ടേൺ വർദ്ധിപ്പിക്കാൻ സാധിക്കു.

നിക്ഷേപ തുക ഉയർത്തുക

എല്ലാ മാസവും ഒരു നിശ്ചിത തുക എസ്ഐപിയായി ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നത് നിങ്ങളുടെ ആദായം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇനി നിക്ഷേപ തുക ഉയർത്തുക എന്നതാണ് കൂടുതൽ റിട്ടേൺ ലഭിക്കുന്നതിനുള്ള മറ്റൊരു വഴി. എല്ലാ വർഷവും ഒരു നിശ്ചിത ശതമാനത്തിൽ നിങ്ങളുടെ നിക്ഷേപ തുക വർദ്ധിപ്പിക്കുക. ഉദാഹരണത്തിന് നിങ്ങൾ പ്രതിമാസം 20,000 രൂപയാണ് നിക്ഷേപിക്കുന്നത് എന്ന് കരുതുക. എല്ലാ വർഷവും 10 ശതമാനം വീതം നിങ്ങളുടെ നിക്ഷേപ തുക വർദ്ധിപ്പിക്കുന്നു എന്നും കരുതുക. അതായത് ആദ്യത്തെ വർഷം പ്രതിമാസം 20,000 രൂപ വീതം ആണെങ്കിൽ അടുത്ത വർഷം മുതൽ 22,000 രൂപ വീതം, തൊട്ടടുത്ത വർഷം 24,000 രൂപ. ഈ രീതിയിൽ നിക്ഷേപം തുടരുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സമ്പാദ്യത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ സാധിക്കും.

വൈവിധ്യവത്കരണം

നിങ്ങളുടെ സമ്പാദ്യമെല്ലാം ഒരിടത്തു തന്നെ നിക്ഷേപിക്കാതെ അതിനെ വൈവിധ്യവത്കരിക്കുക. എന്നാൽ ഇത് മിതമായ രീതിയിൽ ആയിരിക്കണം. കാരണം നിങ്ങൾ നിരവധി മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ നിക്ഷേപങ്ങളുടെയെല്ലാം പ്രകടനങ്ങൾ വിലയിരുത്താൻ സാധിക്കാതെ വരും. ഇത് നിങ്ങളുടെ മുഴുവൻ നിക്ഷേപത്തെയും ബാധിക്കുക. അതുകൊണ്ട് നിക്ഷേപത്തിൻറ്റെ വൈവിധ്യവത്കരണം മിതമായ രീതിയിൽ ആയിരിക്കണം.

എസ്ഐപി

അതുപോലെ തന്നെ നിങ്ങളുടെ സമ്പാദ്യം ഒറ്റത്തവണയായി നിക്ഷേപം നടത്താതെ ഘട്ടം ഘട്ടമായി നിക്ഷേപിക്കുക. കാരണം ഓഹരി വിപണിയിൽ എപ്പോഴും ചാഞ്ചാട്ടങ്ങൾ സംഭവിക്കാറുണ്ട്. അതുകൊണ്ട് കുറഞ്ഞ വിലയിൽ വാങ്ങി കൂടുതൽ വിലയ്ക്ക് വിൽക്കാൻ ചിലപ്പോൾ നിങ്ങൾക്ക് സാധിച്ചെന്ന് വരില്ല. അതുകൊണ്ട് എസ്ഐപി രീതിയിൽ നിക്ഷേപം നടത്തുന്നതാണ് കൂടുതൽ നല്ലത്. ഇത് നിങ്ങളുടെ നഷ്ടസാദ്ധ്യത കുറയ്ക്കാൻ സഹായിക്കും.

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്