Advertisement

രണ്ടു ലക്ഷം കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ | രാജ്യം പുരോഗതിയിലേക്ക്

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉത്പാദനമേഖലയെ ശക്തിപ്പെടുത്താനും വേണ്ടി രണ്ടു ലക്ഷം കോടിയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്‌സ് പ്രഖ്യാപിച്ച് മോദി സർക്കാർ. കൊറോണക്കാലത്ത് പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരുക എന്ന
ഉദ്ദേശത്തോടെ ആവും പദ്ധതി. ഇന്ത്യയുടെ ഉത്പാദന മേഖലയെ ഇത് ശക്തിപ്പെടുത്തും. ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ് ടെലികോം എന്നിങ്ങനെ 10 സെക്റ്ററുകൾക്കായി അടുത്ത അഞ്ചു വർഷത്തേക്കാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

Advertisement

ഇന്ത്യൻ ഉൽപാദകരെ ആഗോളതലത്തിൽ ശക്തിപ്പെടുത്താനും, കയറ്റുമതി വർധിപ്പിക്കാനും ഇൻവെസ്റ്റ്മെന്റുകളെ ആകർഷിക്കാനും വേണ്ടിയാണ് ഈ 10 മേഖലകളെ നീതി ആയോഗിന്റെ കീഴിൽ തെരഞ്ഞെടുത്തത്. അതത് സെക്ടറുകളുടെ പിഎൽഐ സ്കീം വിവരങ്ങൾ ഫിനാൻസ്
കമ്മിറ്റിയും യൂണിയൻ ക്യാബിനറ്റും ശരി വെച്ച ശേഷം വളരെ വേഗത്തിൽ തന്നെ നൽകി വരും. സ്കീമിനു കീഴിൽ എത്ര കമ്പനികൾ വരും എന്നത് വ്യക്തമാക്കിയിട്ടില്ല.

ഗവൺമെന്റിന്റെ ഈ നീക്കത്തിലൂടെ വളരെ അധികം വെല്ലുവിളികൾ നേരിടുന്ന ടെക്സ്റ്റൈൽ സെക്ടർ പോലുള്ള മേഖലകളിൽ വലിയ മെച്ചപ്പെടുത്തൽ കൊണ്ടുവരാൻ സാധിക്കും. ഇന്ത്യയിൽ കൂടുതൽ പ്രൊഡക്ഷൻ നടപ്പാക്കാനും കൂടുതൽ ഇൻവെസ്റ്റ്മെന്റുകൾ വരാനും വേണ്ടിയാണ് സാമ്പത്തിക സഹായത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം എന്ന് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്