Advertisement

മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പൈസ ഉണ്ടെങ്കിൽ വായ്പ തിരിച്ചടക്കുന്നതാണ് നല്ലത്

മാർച്ച് 1 മുതലുള്ള തിരിച്ചടവുകൾക്ക് ആണ് മൊറട്ടോറിയം ആനുകൂല്യം ലഭിക്കുക.

കൊറോണ മൂലമുണ്ടാകുന്ന രാജ്യത്തെ സാമ്പത്തിക ആഘാതം കുറക്കുവാനായി കഴിഞ്ഞ ദിവസം ആർബിഐ വായ്പാ തിരച്ചടവുകൾക്ക് മൂന്നുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.ഇതനുസരിച്ചു അടുത്ത മൂന്നുമാസത്തേക്ക് നിങ്ങളുടെ വായ്പ തിരിച്ചടച്ചില്ല എങ്കിലും പിഴയോ മറ്റു നടപടികളോ ഉണ്ടാവുകയില്ല.മാർച്ച് 1 മുതലുള്ള തിരിച്ചടവുകൾക്ക് ആണ് മൊറട്ടോറിയം ആനുകൂല്യം ലഭിക്കുക.

Advertisement

ബാങ്കുകൾ കൂടാതെ ,മറ്റു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പകൾക്കും ഈ മൊറട്ടോറിയം ബാധകമാണ്.മൊറട്ടോറിയം ആനുകൂല്യം സ്വീകരിച്ചു വായ്പ തിരിച്ചടക്കാതിരുന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമെന്ന പേടിയും വേണ്ട.ഇതനുസരിച്ചുള്ള നിർദേശങ്ങൾ ക്രെഡിറ്റ് ബ്യുറോകൾക്ക് നൽകി കഴിഞ്ഞു.

ALSO READ :ജൻധൻ അക്കൗണ്ട് ഉള്ള വനിതകൾക്ക് അടുത്ത മൂന്നുമാസം 500 രൂപ വീതം നൽകും

മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പൈസ ഉണ്ടെങ്കിൽ വായ്പ തിരിച്ചടക്കുന്നതാണ് നല്ലത് കാരണം ?

മൊറട്ടോറിയം കാലയളവിലും തിരിച്ചടക്കാനുള്ള പൈസക്ക് പലിശ ബാധകമായിരിക്കും.അതിനാൽ തിരിച്ചടക്കുവാൻ സാധിക്കുന്നവർ തിരിച്ചടച്ചാൽ പലിശ തുക കുറക്കുവാനായി സാധിക്കും.
മാത്രമല്ല മൂന്നുമാസം തിരിച്ചടക്കാതിരുന്നാൽ നിങ്ങളുടെ തിരിച്ചടവ് കാലാവധി വീണ്ടും മൂന്നുമാസം കൂടി കൂടുന്നതിന് ഇത് കാരണം ആകുന്നു.വായ്പ തീർത്തു വേറെ വായ്പാ എടുക്കുവാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം മൊറൊട്ടോറിയം സ്വീകരിക്കാതെ ലോൺ തിരിച്ചടക്കുന്നതാണ് നല്ലത്.

LATEST UPDATE :

മൊറട്ടോറിയം നൽകാൻ ധനസ്ഥാപനങ്ങളെ അനുവദിക്കുന്നു എന്നാണ് റിസർവ് ബാങ്ക് പ്രഖ്യാപനം. അനുവദിച്ചേപറ്റൂ എന്ന് പറഞ്ഞിട്ടില്ല.ഓരോ ബാങ്കും ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ പ്രത്തേക തീരുമാനം എടുക്കണം.
മൊറട്ടോറിയം വേണ്ടവർ പ്രത്തേകം അപേക്ഷ നൽകേണ്ടതായി വരും.എസ്‌എംസ് അയച്ചു പോലും അപേക്ഷ നൽകുവാൻ സാധിക്കുന്ന രീതി ആയിരിക്കും ചിലപ്പോൾ.ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ മാർച് 30 ഓട് കൂടി ഓരോ സ്ഥാപനങ്ങളും പുറത്തുവിടും എന്നാണ് പ്രതീക്ഷ.അപേക്ഷ നല്കാത്തവരുടെ വായ്പ സാധാരണ ഗതിയിൽ തുടരുകയും ചെയ്യും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്