Advertisement

പ്രധാനമന്ത്രി മുദ്രാ യോജന,10 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്‌പ

ചെറുകിട സംരഭങ്ങൾക്ക് മിതമായ നിരക്കിൽ വായ്പ നൽകുന്നതിന് ആരംഭിച്ച കേന്ദ്ര സർക്കാരിന്റെ വായ്പ പദ്ധതിയാണ് പ്രധാന മന്ത്രി മുദ്രാ യോജന അല്ലെങ്കിൽ പിഎംഎംവൈ. ഉൽപാദനം, സേവനം, വ്യാപാര വാണിജ്യ മേഖലയിലുള്ളവർക്കും കൂടാതെ അനുബന്ധ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംരഭകർക്കും വായ്പയ്ക്ക് അപേക്ഷിക്കാം. നിലവിൽ സംരംഭം ഉള്ളവർക്കും മുദ്രാ ലോണിന് അപേക്ഷിക്കാവുന്നതാണ്. ഈടോ ജാമ്യമോ ഇല്ലാതെ വായ്പ ലഭിക്കുന്നു എന്നതാണ് ഈ വായ്പയുടെ പ്രത്യേകത. കൂടാതെ പ്രോസസ്സിഗ് ചാർജുകളും ഇല്ല. പട്ടിക ജാതിക്കാർക്കും സ്ത്രീകൾക്കും മുൻഗണനയുണ്ട്.

Advertisement

മുദ്രാ ലോണിൽ ഷിഷു, കിഷോർ, തരുൺ എന്നിങ്ങനെ 3 സ്കീമുകളുണ്ട്.

ഷിഷു : 50000 രൂപ വരെ ഷിഷു ലോണിനു കീഴിൽ വായാപയായി ലഭിക്കും.

കിഷോർ : 50000 രൂപ മുതൽ 5 ലക്ഷം രൂപ വരരയാണ് കിഷോർ ലോണിൽ വായ്പയായി നൽകുന്നത്.

തരുൺ : 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ തരുൺ ലോണിൽ വായ്പയായി നൽകുന്നു.

മുദ്രാ ലോണിൽ മിനിമം വായ്പ തുക ഇല്ലെങ്കിലും വായ്പ എടുക്കാവുന്ന പരമാവധി വായ്പ തുക 10 ലക്ഷം ആണ്. ചെറിയ തവണകളായി വായ്പ അടച്ചുതീർക്കാം. വായ്പ എടുത്ത തുകയ്ക്ക് മാത്രം പലിശ അടച്ചാൽ മതി. പൊതുമേഖല ബാങ്കുകളിൽ 9.95 % മുതൽ 12 % വരെയും ഷെഡ്യൂൾഡ് ബാങ്കുകളിൽ 12 % മുതൽ 17 % വരെയുമാണ് പലിശ. പൊതുമേഖല ബാങ്കുകൾ, സ്വകാര്യമേഖല ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ലോണിന് അപേക്ഷിക്കാം. അപേക്ഷ ഫോം www.mudra.org.in എന്ന വെബ്സൈറ്റിലും ബാങ്കുകളിലും ലഭിക്കും.

യോഗ്യത

• മുദ്രാ ലോണിനു അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും പരമാവധി പ്രായം 65 വയസ്സുമാണ്.
• പുതിയ സംരഭകർക്കും നിലവിൽ സംരഭമുള്ളവർക്കും വായ്പയ്ക്ക് അപേക്ഷിക്കാം.
• സംരഭകർ 2016 ഏപ്രിൽ 1 മുതൽ അനുബന്ധ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാകണം.
• ആവശ്യമായ വായ്പ തുക 10 ലക്ഷമോ അതിൽ കുറവോ ആയിരിക്കണം.

ആർക്കൊക്കെ അപേക്ഷിക്കാം

• കന്നുകാലി, കോഴി, തേനീച്ചവളർത്തൽ, മഝ്യബന്ധനം, പട്ടുവ്യവസായം തുടങ്ങിയ കാർഷിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്
• ബിസിനസ്സ്, കാർഷികേതര പ്രവർത്തനങ്ങൾ നടത്തുന്ന കടയുടമകൾക്കും വെണ്ടർമാർക്കും
• തുണി വ്യവസായങ്ങളായ കൈത്തറി, ഖാദി മുതലായ സ്ഥാപനങ്ങൾ നടത്തുന്നവർക്ക്
• ഫുഡ് സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ് നടത്തുന്നവർക്ക്
• ബ്യൂട്ടിപാർലർ, സലൂൺ, ജിംനേഷ്യം, ടൈലറിഗ് ഷോപ്പ്, മെഡിക്കൽ ഷോപ്പ് തുടങ്ങുന്നതിന്
• ടാക്സികൾ, ചരക്കുവാഹനങ്ങൾ വാങ്ങാൻ

മുദ്രാ കാർഡ്

മുദ്രാ വായ്പയെടുത്തവർക്ക് ലഭിക്കുന്ന ഒരു ഡെബിറ്റ് കാർഡാണ് മുദ്രാ കാർഡ്. വായ്പ എടുത്ത തുക പിൻവലിക്കാൻ ഈ കാർഡ് ഉപയോഗിക്കാം. കൂടാതെ ഈ കാർഡ് ഉപയോഗിച്ച് ഓൺലൈനായി സാധനങ്ങൾ വാങ്ങാനും സാധിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്