Advertisement

നെൽവയൽ ഉടമകൾക്ക് 2000 രൂപ വീതം നൽകുന്നു | പുതിയ പദ്ധതി

നെൽകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെൽപ്പാട ഉടമകൾക്ക് റോയൽറ്റി നൽകാനൊരുങ്ങി സർക്കാർ. ​40 കോടിയോളം രൂപയാണ് ഇതിനായി സർക്കാർ മാറ്റി വെച്ചിരിക്കുന്നത്. നെൽവയൽ ഉള്ളവർക്ക് റോയൽ നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നവംബർ അഞ്ചിനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. ​

​രൂപമാറ്റം വരുത്താത്ത വയലുകൾക്കും പച്ചക്കറി, പയറുവർഗങ്ങൾ, എള്ള് വയലിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താത്ത ഹ്രസ്വകാല വിളകൾക്കുമാണ് സർക്കാർ റോയൽറ്റി നൽകുന്നത്. ഒക്ടോബർ 28 വരെയുള്ള കണക്കുകളനുസരിച്ച് 77,000 ത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ആദ്യം ലഭിച്ച 3909 പേർക്കുള്ള ബിൽ പാസായി.

Advertisement

ഇനിയും അപേക്ഷിക്കാത്തവർക്ക്​ aims.kerala.gov.in എന്ന സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്. അക്ഷയ സെന്റർ, സേവന സെന്റർ എന്നിവ വഴിയും അപേക്ഷകൾ സമർപ്പിക്കാം. നെൽവയലിന്റെ ഭൗതികമായ പരിശോധനയും രേഖകളെല്ലാം ഓൺലൈനിൽ സമർപ്പിച്ചതിനുതിനുശേഷമുള്ള പരിശോധനയും കഴിഞ്ഞാൽ ബിൽ പാസാകും. ഒരു ഹെക്ടറിന് വർഷം 2000 രൂപ വീതമാണ് അക്കൗണ്ടിൽ ലഭിക്കുക.​

മികച്ച ഇനം വിത്തുകൾ, ഉഴവു കൂലിയായി ഹെക്ടറിന് 17500 രൂപ, പ്രൊഡക്ഷൻ ബോണസായി 1000 രൂപ, സ്ഥിര വികസന ഫണ്ടിൽ നിന്ന് 5500 രൂപ എന്നിവയാണ് ഇപ്പോൾ നെൽകൃഷി നടത്തുന്നവർക്ക് സർക്കാർ നൽകിവരുന്ന ആനുകൂല്യങ്ങൾ. കൂടാതെ സബ്സിഡിനിരക്കിൽ ജൈവവളവും വൈദ്യുതിയും നൽകി വരുന്നുണ്ട്. ഇതിന്റെ എല്ലാം ഫലമായി നെല്ലുൽപ്പാദനത്തിൽ മികച്ച വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ കണ്ടുവന്നത്. നിരവധി തരിശുനിലങ്ങളിലും കൃഷി തുടങ്ങാൻ ഇത് സഹായകമായി.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്