Advertisement

സരൽ ജീവൻ ഭീമ |Saral Jeevan Bima Term Insurance

Saral Jeevan Bima Term Insurance

Advertisement

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സാമ്പത്തിക സുരക്ഷിതത്വം നൽകുകയെന്ന ലക്ഷ്യത്തോടെ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ യുടെ നിർദേശ പ്രകാരം ആരംഭിച്ച ഇൻഷുറൻസ് പോളിസിയാണ് സരൽ ജീവൻ ഭീമ പ്ലാൻ. സാധാരണക്കാരായ ആളുകൾക്ക് പ്രത്യേകിച്ച് തുടക്കക്കാർക്ക് ലളിതമായ നടപടികളിലൂടെ Term ഇൻഷുറൻസ് ലഭ്യമാക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശ്യമാണ്. സ്ഥിര വരുമാനമില്ലാത്തവർക്കും ഈടു നൽകാൻ സാധിക്കാത്തവർക്കും ഈ പോളിസിയിൽ ചേരാം. പോളിസിഹോൾഡറുടെ മരണത്തിനുശേഷം ഒരു നിശ്ചിത തുക ലഭിക്കുമെന്ന് ഉറപ്പുള്ള ഇൻഷുറൻസ് പോളിസിയാണ് സരൽ ജീവൻ ബീമ പ്ലാൻ. ചെറിയ ഇൻഷുറൻസ് പ്രീമിയം ആണ് Term പോളിസിയുടെ പ്രത്യേകത.

ഈ പദ്ധതിയിലെ ഏറ്റവും കുറഞ്ഞ തുക 5 ലക്ഷം രൂപയാണ്. 50,000 ത്തിൻറ്റെ ഗുണിതങ്ങളായി ഈ തുക 25 ലക്ഷം രൂപ വരെയായി ഉയർത്താം. 18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈ പോളിസിയിൽ ചേരാം. 70 വയസ്സാകുമ്പോൾ പദ്ധതി അവസാനിക്കും. 5 വർഷം മുതൽ 40 വർഷം വരെയാണ് പോളിസിയുടെ കാലാവധി. ഒരു വ്യക്തിക്ക് അയാളുടെ സമ്പാദ്യത്തിന് അനുസൃതമായ ഇൻഷുറൻസ് തുകയും പ്രീമിയവും തിരഞ്ഞെടുക്കാം. സിംഗിൾ പ്രീമിയം, റെഗുലർ പ്രീമിയം, 5 വർഷം വരെയോ 10 വർഷം വർഷം വരെയോ അടയ്ക്കാവുന്ന പ്രീമിയം എന്നിങ്ങനെ പ്രീമിയം ഓപ്ഷനുകളുമുണ്ട്.

നിലവിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉൾപ്പടെ ഇന്ത്യയിലെ ആറ് പ്രമൂഖ ഇൻഷുറൻസ് കമ്പനികൾ ഈ പോളിസി വിൽക്കുന്നുണ്ട്. 2021 ജാനുവരി 1 മുതലാണ് പോളിസികൾ നൽകി തുടങ്ങിയത്. പോളിസിയുടെ മാനദണ്ഡങ്ങളും യോഗ്യതകളും എല്ലാ ഇൻഷുറൻസ് കമ്പനികളിലും ഒരുപോലെയാണെങ്കിലും പ്രീമിയം തുകയിൽ വ്യത്യാസമുണ്ട്. എന്നാൽ കുറഞ്ഞ പ്രീമിയത്തിൻറ്റെ അടിസ്ഥാനത്തിലല്ല ഒരു ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുക്കേണ്ടത്. ഇൻഷുറൻസ് കമ്പനിയുടെ സോൾവൻസിയെയും സെറ്റിൽമെൻറ്റിനെയും കുറിച്ച് പരിശോധിക്കണം. മറ്റ് പ്രധാന ഘടകങ്ങൾ പോളിസിയെടുത്തതിനു ശേഷം കമ്പനി നൽകുന്ന പിന്തുണയും സേവനങ്ങളും ആണ്.

ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ നേരിട്ടെത്തിയോ ഓൺലൈനായോ പോളിസി എടുക്കാവുന്നതാണ്. ഐഡൻറ്റിറ്റി തെളിയിക്കുന്നതിനുള്ള രേഖയും, മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖയും, പാസ്പോർട്ട് സൈസ് ഫോട്ടോയുമാണ് പോളിസി എടുക്കുന്നതിനുവേണ്ട രേഖകൾ.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്