Advertisement

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ 50000 രൂപ വരെ പലിശ രഹിത വായ്പ

സ്ത്രീകൾക്ക് ബിസിനസിന് വേണ്ടിയും സ്വയം തൊഴിലിനു വേണ്ടിയുമൊക്ക നിരവധി പദ്ധതികൾ ഇന്ന് നിലവിലുണ്ട്.മിക്കവർക്കും ഈ പദ്ദതികളെ കുറിച്ച് വലിയ ധാരണയില്ലെന്നതാണ് സത്യം. അത്തരത്തിൽ ഒരു പദ്ധതിയാണ് ശരണ്യ പദ്ധതി.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ ഒരു വ്യക്തിക്ക് 50,000 രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതിയാണ് ശരണ്യ പദ്ധതി.സ്ത്രീകൾക്ക് മാത്രമായുള്ള പദ്ധതി ആണ്.

Advertisement

തൊഴിൽരഹിതരായ വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, നിയമാനുസൃതം വിവാഹബന്ധം വേർപെടുത്തിയവർ, അവിവാഹിതകൾ, പട്ടികവർഗത്തിലെ അവിവാഹിതരായ അമ്മമാർ എന്നീ വിഭാഗങ്ങളിലെ സ്ത്രീകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതിയാണ് ശരണ്യ പദ്ധതി.2010–11 സാമ്പത്തികവർഷമാണ് പദ്ധതി നിലവിൽ വന്നത്

കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇതിനായി അപേക്ഷിക്കാം.വാർഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപയിൽ കവിയാത്തതും 18 നും 55 നും ഇടയിൽ പ്രായമുള്ളതുമായ മുകളിൽ പറഞ്ഞ സ്ത്രീകൾക്ക് ഈ പദ്ധതിപ്രകാരം വായ്പയ്ക്കായി അപേക്ഷിക്കാം.50,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് മൂന്നു ശതമാനം പലിശ ഈടാക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്