Advertisement

മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള വായ്പ തട്ടിപ്പുകൾ കൂടുന്നു

അനധികൃത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ലഭിക്കുന്ന വായ്പാ തട്ടിപ്പുകളിൽ പെടരുതെന്ന് ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്. വ്യാജമായി പ്രവർത്തിക്കുന്ന ഇൻസ്റ്റന്റ് മൊബൈൽ ആപ്ലിക്കേഷനുകളിൽ ലഭിക്കുന്ന വായ്പ ഓഫറുകൾ സ്വീകരിക്കരുത് എന്നാണ് സ്റ്റേറ്റ്
ബാങ്ക് ഓഫ് ഇന്ത്യയുടെ ട്വീറ്റിൽ പറയുന്നത്.

Advertisement

അതുപോലെതന്നെ അനധികൃതമായ വെബ്സൈറ്റുകളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്യരുതെന്നും ,എസ് ബി ഐ എന്ന വ്യാജേന ചോദിക്കുന്ന വിവരങ്ങൾ നൽകരുതെന്നും ഉപഭോക്താക്കൾക്ക് നിർദ്ദേശം. എസ് ബി ഐ യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് മാത്രമേ പണമിടപാടുകൾ
നടത്താവൂ. ഉപഭോക്താക്കൾ അവരുടെ അക്കൗണ്ടുകളും അത് സംബന്ധിച്ച വിവരങ്ങളും സുരക്ഷിതമാക്കി വയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അമിത പലിശ നിരക്കും ഉപഭോക്താക്കളുടെ മൊബൈലിലെ ഡേറ്റകൾ ആക്സസ് ചെയ്‌തും ഇത്തരം പ്ലാറ്റ്ഫോമുകൾ പൈസ തട്ടിപ്പ് നടത്തുന്നു. ലഭിക്കുന്ന ഓഫറിന്റെ നിർദ്ദേശങ്ങളും, ഡൗൺലോഡ് ചെയ്ത ആപ്പിന്റെ ആധികാരികതയും ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇതിൽ പറയുന്നു. ബാങ്കുകൾക്കും ആർ ബി യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഓൺലൈൻ വഴി വായ്പ നൽകാനുള്ള അനുമതി നൽകിയിരിക്കുന്നത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്