Advertisement

തെരുവ് നായ്കൾക്കായി ടീൻസ് ഫോർ ടെയ്ൽസ്

ഡിജിറ്റൽ ആകാനൊരുങ്ങി തെരുവ് നായ്ക്കളും. രാജസ്ഥാനിൽ നിന്നുള്ള പതിനേഴുകാരൻ രാജ്വീർ ബൻസാൽ കുറച്ചു നാളുകൾക്ക് മുമ്പ് ‘ടീൻസ് ഫോർ ടെയ്ൽസ്’ എന്ന പേരിൽ തെരുവ് നായ്ക്കൾക്കായി ഒരു സാമൂഹിക സംരംഭം തുടങ്ങിയിരുന്നു. ഒരു പറ്റം കൗമാരകാരുടെ സന്നദ്ധപ്രവർത്തനത്തിന്റെ ഫലമായി ഇത് വിജയിക്കുകയും ചെയ്തു. ഓരോ ദിവസവും 6,000 നായ്ക്കൾക്കായി 1,200 കിലോഗ്രാം ഭക്ഷണമാണ് ഇവർ നൽകുന്നത്. ഇപ്പോഴിതാ ഒരു മൊബൈൽ ആപ്പ് ആയി കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ് ടീൻസ് ഫോർ ടെയ്ൽസ്. ​

കൂട്ടുകാരൻ പകർന്ന് നൽകിയ അനുകമ്പയുടെയും പരസ്നേഹത്തിന്റെയും പാഠങ്ങളാണ് രാജ്‌വീർനെ ഈ സ്റ്റാർട്ടപ്പിന് തുടക്കമിടാൻ സഹായിച്ചത്. കൊറോണ വൈറസിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ പശ്ചാതലത്തിലായിരുന്നു ഇതിന്റെ തുടക്കം. ആപ്പിന്റെ ബീറ്റ വേർഷൻ ടെസ്റ്റിംഗ്
സെപ്റ്റംബറിൽ പൂർത്തിയായി. വൈകാതെ തന്നെ ഉപഭോക്താകൾക്ക് ലഭ്യമാവും. യൂബർ ആപ്പ് പ്രവർത്തിക്കുന്നതുപോലെ മാപ്പിൽ നോക്കിയാൽ നമുക്ക് ചുറ്റുമുള്ള തെരുവ് നായ്ക്കളെ കാണാനും അടുത്തുള്ളവയെ ജിയോടാഗ് ചെയ്ത് ആഡ് ചെയ്യാനും സാധിക്കും. അടുത്തുള്ള എൻജിഒയും
ആപ്പിൽ തെളിയും. അങ്ങനെ നായ്കൾക്കുള്ള വാക്സിനേഷൻ, സ്റ്റെരിലൈസേഷൻ എന്ന് തുടങ്ങി പല സൗകര്യങ്ങളും എളുപ്പത്തിൽ ലഭ്യമാകും. നായ്ക്കളെ ദത്തെടുക്കാനുള്ള അവസരവുമുണ്ട്. ​

​ഇതിനുശേഷം ഉടനെ തന്നെ ‘കോമേഴ്‌സ് ഫോർ എ കോസ്’ എന്ന പേരിൽ ഫാഷൻ വിപണി ഒരുക്കാൻ തയ്യാറാവുകയാണ് രാജ്‌വീറും കൂട്ടരും. ടീൻസ് ഫോർ ടെയ്ൽസിലെ ലാഭം മുഴുവൻ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും എന്ന് രാജ്‌വീർ പറയുന്നു. ടെക്‌നോളജി ഉപയോഗിച്ച് ചുറ്റുമുള്ള ജീവജാലങ്ങൾക്ക് എങ്ങനെ ഒരു താങ്ങാവാം എന്ന് ചൂണ്ടികാട്ടുകയാണ് ഈ കൗമാരക്കാർ.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്