Advertisement

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെട്രോൾ വാങ്ങുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

രാജ്യത്ത് ഇന്ധനവില ദിനംപ്രതി കുതിച്ച് ഉയരുകയാണ്. കൊവിഡ് മൂലം കൂടുതൽ പേരും പൊതു വാഹനങ്ങളെക്കാൾ സ്വകാര്യ വാഹനങ്ങളാണ് ഇപ്പോൾ യാത്രക്കായി ഉപയോഗിക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുന്ന ഈ സമയത്ത് വർധിച്ചുവരുന്ന ഇന്ധന വില ആളുകളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്. വരുമാനത്തിൻറ്റെ പകുതിയും പെട്രോൾ അല്ലെങ്കിൽ ഡീസൽ വാങ്ങുന്നതിനാണ് നമ്മൾ ചിലവഴിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ധന ചെലവ് കുറയ്ക്കുന്നതിനായി നിങ്ങൾക്ക് ക്രെഡിറ്റ് കാർഡുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.റിവാർഡ് പോയിന്റിലൂടെയും കാശ് ബാക്കിലൂടെയും ഫ്യുവൽ അടിക്കുമ്പോൾ നേട്ടമുണ്ടാക്കാം.

Advertisement

ഫ്യുവൽ ക്രെഡിറ്റ് കാർഡുകൾ

സ്ഥിരമായി പെട്രോൾ അല്ലെങ്കിൽ ഡീസൽ വാങ്ങുന്നവർക്ക് ഫ്യുവൽ കാർഡുകൾ വളരെ സഹായകരമാണ്.ഇന്ത്യയിലെ പല പ്രധാന ഫ്യുവൽ കമ്പനികളും ബാങ്കുകളുമായി ചേർന്ന് ഇത്തരം കാർഡുകൾ പുറത്തിറക്കുന്നുണ്ട്. കൈയിൽ നിന്ന് പണം നൽകാതെ തന്നെ ഇത്തരം കാർഡുകൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാം. ഇത്തരം കാർഡുകൾ ഉപയോഗിച്ച് പെട്രോളും ഡീസലും വാങ്ങുന്നവർക്ക് ഡിസ്കൌണ്ട്, ക്യാഷ്ബാക്ക്, റിവാർഡ് പോയിൻറ്റ്സ് തുടങ്ങി നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഫ്യുവൽ സർചാർജ് ഒഴിവാക്കുന്ന കാർഡുകളും ഉണ്ട്.

സ്വന്തം വാഹനം ഉപയോഗിച്ച് ധാരാളം യാത്ര ചെയ്യുന്നവർക്ക് ആണ് ഇത്തരം കാർഡുകൾ കൂടുതൽ പ്രയോജനകരമാകുന്നത്. എത്രമാത്രം ഇന്ധനം വാങ്ങുന്നുവോ അത്രയേറെ ക്യാഷ്ബാക്കും റിവാർഡ് പോയിൻറ്റുകളും ലഭിക്കും. അതുകൊണ്ട് തന്നെ പണം ലാഭിക്കുന്നതിനുള്ള മികച്ച മാർഗ്ഗം ആണ് ഫ്യുവൽ കാർഡുകൾ.

എസ്ബിഐ ബിപിസിഎൽ കാർഡ്, ഐസിഐസിഐ എച്ച്പിസിഎൽ പ്ലാറ്റിനം കാർഡ്, എച്ച്ഡിഎഫ്സി ഭാരത് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് തുടങ്ങി വിവിധ തരം ക്രെഡിറ്റ് കാർഡുകൾ ഇപ്പോൾ ലഭ്യമാണ്. എച്ച്ഡിഎഫ്സി ഭാരത് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്കും എസ്ബിഐ ബിപിസിഎൽ കാർഡ് ഉപയോഗിക്കുന്നവർക്ക് 4.25 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

എന്നാൽ ഫ്യുവൽ കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

• ഒരു ഫ്യുവൽ കാർഡ് എടുക്കുന്നതിനു മുമ്പ് കാർഡിൻറ്റെ ജോയിനിംഗ് ഫീസ്, വാർഷിക ഫീസ്, മറ്റു ചാർജുകൾ തുടങ്ങിയവയെക്കുറിച്ച് അറിഞ്ഞിരിക്കണം. ചില കാർഡുകളിൽ നിശ്ചിത തുകയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് മാത്രമേ ഇളവുകൾ ലഭിക്കൂ. അതുകൊണ്ട് വിവിധ കാർഡുകൾ തമ്മിൽ താരതമ്യം ചെയ്യുക.
• ഒരു ഫ്യുവൽ കാർഡ് ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, നിശ്ചിത ഫ്യുവൽ സ്റ്റേഷനുകളിൽ ഈ കാർഡ് ഉപയോഗിക്കുമ്പോൾ മാത്രമേ നിങ്ങൾക്ക് ആനുകുല്യങ്ങൾ ലഭിക്കുകയുള്ളൂ. അതുകൊണ്ട് കാർഡ് എടുക്കുന്നതിനു മുമ്പ് ഇളവുകൾ ലഭിക്കുന്നത് ഏതൊക്കെ ഫ്യുവൽ സ്റ്റേഷനുകളിലാണെന്ന് അറിഞ്ഞിരിക്കണം.
• ചില കാർഡുകളിൽ റിവാർഡ് പോയിൻറ്റുകൾ ഗിഫ്റ്റ് വൌച്ചേഴ്സ് ആയിട്ടേ റെഡീം ചെയ്യാൻ സാധിക്കൂ. എന്നാൽ ചില കാർഡുകളിൽ ഈ പോയിൻറ്റുകൾ പിന്നീട് ഇന്ധനം വാങ്ങുമ്പോൾ റെഡീം ചെയ്യാവുന്നതാണ്. അതുകൊണ്ട് നിങ്ങൾക്ക് അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.
• ചില കാർഡുകളിൽ നിശ്ചിത സമയം കഴിഞ്ഞാൽ നിങ്ങൾക്കു ലഭിച്ച റിവാർഡ് പോയിൻറ്റുകൾ കാലഹരണപ്പെട്ടുപോകും. എന്നാൽ ചില കാർഡുകളിൽ ഇത്തരമൊരു കാലാവധി ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് ഇത്തരം മാനദണ്ഡങ്ങൾ ശ്രദ്ധിച്ചു വായിച്ചതിനു ശേഷം മാത്രം കാർഡ് തിരഞ്ഞെടുക്കുക.

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്