Advertisement

വീണ്ടും പ്രതീക്ഷയോടെ സ്വർണവിപണി.സ്വർണ്ണ ഇറക്കുമതിയിൽ വർദ്ധന

കൊറോണ മൂലമുണ്ടായ ലോക്ഡൗൺ എല്ലാ മേഖലകളിലും ബാധിച്ചിരുന്നു.ഇതേറ്റവും കൂടുതൽ പ്രകടമായത് സ്വർണവിപണിയിലാണ്. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ രാജ്യത്ത് ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ സ്വർണ ഇറക്കുമതി വീണ്ടും ആരംഭിച്ചിരുന്നു. ജൂലൈ ആയതോടെ, താരതമ്യേന മുൻ വർഷത്തെ സംബന്ധിച്ച് 25 ശതമാനം വർദ്ധനവാണ് സ്വർണ്ണ ഇറക്കുമതിയിൽ ഇന്ത്യയിലുണ്ടായത്.
മുൻ മാസത്തെ കണക്കുകൾപ്രകാരം 50 ശതമാനത്തോളം വർദ്ധനയുമുണ്ടായി .25.5 ടൺ സ്വർണമാണ് ജൂലൈയിൽ മാത്രമായി രാജ്യത്ത് ഇറക്കുമതി ചെയ്തത് .

Advertisement

കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2020 ൽ 79 ശതമാനത്തോളം കുറവാണ് സ്വർണ ഇറക്കുമതിയിൽ സംഭവിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ജൂലൈയിൽ വൻ വർധനവാണുണ്ടായത്. ലോക്‌ഡൗൺ പ്രഖ്യാപനവും, കുത്തനെയുള്ള സ്വർണ്ണ വിലക്കയറ്റവും, ജനങ്ങളുടെ ജോലി നഷ്ടമായതുമെല്ലാം സ്വർണ്ണത്തിന്റെ ആവശ്യക്കാരുടെ എണ്ണവും കുറയാൻ കാരണമായി .അതോടെ 2019ൽ 247.4 ടണ്ണാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഈ വർഷം അത് 11.6 ടണ്ണായി കുറഞ്ഞിരുന്നു.

സ്വർണ്ണ വിപണിയിലുണ്ടായ ഈ മാറ്റം മറ്റു മേഖലകളിലും, പ്രധാനമായും നിക്ഷേപങ്ങളിലും ബാധിച്ചിരുന്നു.എന്നാൽ വിവാഹങ്ങളും, ഉത്സവങ്ങളും, വീണ്ടും വരുന്നതോടെ പഴയതുപോലെ സ്വർണത്തിന് ആവശ്യക്കാർ ഏറുമെന്നു തന്നെയാണ് പ്രതീക്ഷ. അതിനായി ധാരാളം ഡിസ്കൗണ്ട്ഓ ഫറുകളും ജ്വല്ലറികൾ മുന്നോട്ടുവെക്കുന്നുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്