Advertisement

സ്വർണ്ണം കയ്യിലുണ്ടോ? സ്വർണ്ണ വിലയുടെ 90% ലോൺ അനുവദിക്കാൻ ആർ ബി ഐ ഉത്തരവ്

സ്വർണ്ണവില കുതിച്ചുയരുകയാണ്. അതനുസരിച്ച് നിക്ഷേപകരുടെ തോത് പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്യുന്നുണ്ട്.കോവിഡ് മഹാമാരിയോടുകൂടി പലരുടെയും ജോലി നഷ്ടപ്പെട്ടതോടെ പണമിടപാടുകൾ നിശ്ചലമായി. കയ്യിലിരിക്കുന്ന ആകെയുള്ള സ്വർണ്ണം വിൽക്കുക എന്നതുമാത്രമാണ് ഇനിയൊരു പ്രതിവിധി.എന്നാൽ സ്വർണ്ണം വിൽക്കാതെതന്നെ സ്വർണ്ണം കൊണ്ട് നമുക്ക് നല്ലൊരു തുക, വായ്പ ലഭിച്ചാലോ?

Advertisement

അതെ ,ഇത്തരമൊരു സാഹചര്യം കണക്കിലെടുത്തുകൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണവിലയുടെ 90% വായ്പ നൽകാനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.കാർഷികത്തിന് പുറമേയുള്ള വായ്പകൾക്ക് 2021 മാർച്ച് 30 വരെ ഈ സുവർണ്ണാവസരം ഉണ്ടായിരിക്കും.
കൊറോണ പ്രതിസന്ധിക്ക് മുൻപ് സ്വർണ്ണവിലയുടെ 75% വരെ വായ്പ നൽകുവാനായിരുന്നു ആർ ബി ഐ

നിശ്ചയിച്ചിരുന്നത്. ജനുവരി മുതൽ സ്വർണ്ണത്തിന് വൻ മൂല്യവർധനവാണല്ലോ ഉണ്ടായിരിക്കുന്നത് .കയ്യിലിരിക്കുന്ന നിക്ഷേപം നഷ്ടപ്പെടുത്താതെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതാണ് ഈ അവസരം. നിലവിലുള്ള പ്രതിസന്ധിഘട്ടം തരണം ചെയ്യുന്നതിന് വേണ്ടിയാണ് റിസർവ്ബാങ്ക് ഫൈനാൻസ് സ്ഥാപനങ്ങൾക്ക് “ലോൺ ഫോൺ ടു വാല്യൂ റേഷ്യോ” എന്ന ഘടകത്തിൽ ആശ്വാസകരമായി 15 ശതമാനം വരെ വർദ്ധനവ് വരുത്തിയിരിക്കുന്നത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്