Advertisement

ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് റിമൂവ് ചെയ്ത് ഗൂഗിൾ

യൂസർ സേഫ്റ്റി ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് പ്ലേസ്റ്റോറിൽ നിന്നും നിരവധി ഇൻസ്റ്റൻഡ് ലോൺ ആപ്പുകൾ റിമൂവ് ചെയ്ത് ഗൂഗിൾ. ഇത്തരത്തിലുള്ള ഓൺലൈൻ ഇൻസ്റ്റൻഡ് ലോൺ ലഭിക്കുന്ന ആപ്പുകളെ ചുറ്റിപ്പറ്റിയുള്ള നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി ആർബിഐ മുന്നോട്ടുവന്നിരുന്നു. ഇതിന് ശേഷമാണ് ഗൂഗിളിന്റെ ഈ നീക്കം.

Advertisement

പേഴ്സണൽ ലോൺ ആപ്പുകളെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങളും അന്വേഷണങ്ങളും ലഭിക്കാനും ഇതേ സംബന്ധിച്ച ചട്ടങ്ങൾ നടപ്പാക്കാനും വേണ്ടി റിസർവ് ബാങ്ക് ഒരു പ്രവർത്തന സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ആർ ബി ഐയുടെ കീഴിൽ പ്രവർത്തിക്കാത്ത ബാങ്കുകളിൽ നിന്നും ധനകാര്യ
സ്ഥാപനങ്ങളിൽ നിന്നും ഇൻസ്റ്റൻഡ് ആപ്പ് വഴി നിക്ഷേപങ്ങൾ നടത്തരുതെന്ന് ആർബിഐ മുന്നറിയിപ്പ് നൽകിയിരുന്നു.

സുതാര്യവും സുരക്ഷിതവുമായ സേവനങ്ങളാണ് ഗൂഗിൾ മുന്നോട്ടുവയ്ക്കുന്നത്. അതിനാൽ യൂസർ സേഫ്റ്റി വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനൊരു നീക്കാമെന്ന് ഗൂഗിൾ അറിയിച്ചു.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്