Advertisement

കെ ഫോൺ ഫെബ്രുവരിയിൽ

ഒപ്റ്റിക്കൽ ഫൈബർ സിം ശൃംഖലയിലൂടെ കേരളം മുഴുവൻ ഇന്റർനെറ്റ് എത്തിക്കാനുള്ള സർക്കാരിന്റെ പദ്ധതിയായ കെ ഫോൺ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും. കേരളത്തിലെ ഇന്റർനെറ്റ് വിപ്ലവത്തിന് ഇതൊരു തുടക്കമായിരിക്കും. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള മേഖലയിലെ 1500 സ്ഥാപനങ്ങൾക്ക് ബ്രോഡ്ബ്രാൻഡ് കണക്റ്റിവിറ്റി നൽകിയാവും പദ്ധതി വിഭാവനം ചെയ്യുക.

Advertisement

ഇ ഡി അന്വേഷണം കെ ഫോണിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു. എന്നാൽ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും എതിർത്ത് പദ്ധതി നടപ്പാക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുന്ന മുപ്പതിനായിരം ഓഫീസുകളിലേക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കും അതുപോലെ തന്നെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20ലക്ഷം കുടുംബങ്ങളിലേക്കും സൗജന്യ ഇന്റർനെറ്റ് സൗകര്യം സർക്കാർ ഒരുക്കുന്നതാണ്.

47,000 കിലോമീറ്റർ വൈദ്യുതി തൂണുകളും 3600 കിലോമീറ്റർ ടവർ ലൈനുകളും സ്ഥാപിച്ച അതിലൂടെ കേബിൾ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഏകദേശം 1500 കോടിയോളം രൂപയുടെ പദ്ധതിയാണ് കെ ഫോൺ.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്