Advertisement

ജീവിതത്തിൽ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിന് ഈ തെറ്റുകൾ ഒഴിവാക്കാം

കൂടുതൽ പേരും വിചാരിക്കുന്നത് അവരുടെ ആഡംബര ജീവിതരീതിയും അധിക ചെലവുകളുമാണ് സാമ്പത്തിക ഭദ്രത ഇല്ലാതാക്കുന്ന ഒരു പ്രധാന കാരണം എന്നാണ്. പക്ഷേ ഇതു മാത്രമല്ല, നല്ലൊരു സമ്പാദ്യശീലം വളർത്താതിൻറ്റെയും സമ്പാദിക്കുന്നതിനു മുമ്പു തന്നെ ചിലവാക്കുന്നതുമാണ് ഇതിനു പ്രധാന കാരണങ്ങൾ. കൊവിഡ് 19 മൂലം നിരവധി ആളുകളുടെ ജോലി നഷ്ടമാകുകയും ശമ്പളം വെട്ടികുറയ്ക്കുകയും ചെയ്തു. ഇങ്ങനെ നമുക്ക് പ്രതീക്ഷിക്കാൻ കഴിയാത്ത ഒട്ടേറെ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിച്ചേക്കാം. അത് നമ്മുടെ സാമ്പത്തിക ഭദ്രതെയും ബാധിക്കും. അതുകൊണ്ട് ശരിയായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുകയും ശ്രദ്ധാപൂർവ്വം നിക്ഷേപിക്കുകയും വേണം. എന്നാൽ നമ്മൾ സാധാരണയായി വരുത്തുന്ന ചില സാമ്പത്തിക തെറ്റുകൾ ഉണ്ട്. അത് നിങ്ങൾക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് ഈ തെറ്റുകൾ തിരിച്ചറിഞ്ഞ് അവ തിരുത്തി മുൻപോട്ടുപോകുക.

Advertisement

വിവിധ നിക്ഷേപ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുക

നിക്ഷേപം നടത്തുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ സമ്പാദ്യമെല്ലാം ഒരിടത്ത് തന്നെ നിക്ഷേപിക്കാതെ വിവിധ നിക്ഷേപ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്. ബാങ്ക് ഡിപ്പോസിറ്റ്, പബ്ലിക് പ്രൊവിഡൻറ്റ് ഫണ്ട്, സ്റ്റോക്, ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ് ഇങ്ങനെ വിവിധ നിക്ഷേപ രീതികൾ ഉപയോഗിക്കുക. ഇത് നിങ്ങളുടെ നഷ്ടസാദ്ധ്യത കുറയ്ക്കാൻ സഹായിക്കും. ഈ കാര്യങ്ങൾ മനസ്സിലാക്കാതെ സമ്പാദ്യമെല്ലാം ഒരിടത്ത് നിക്ഷേപിക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും പ്രശ്നം. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ സാമ്പത്തിക വിദഗ്തരുടെ ഉപദേശം തേടുകയും വേണം.

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ അഞ്ച് നിക്ഷേപ പദ്ധതികൾ

നിക്ഷേപ ലക്ഷ്യവും കാലയളവും മുൻകൂട്ടി തീരുമാനിക്കുക

നിങ്ങളുടെ നിക്ഷേപ പദ്ധതികളുമായി മുൻപോട്ടുപോകാൻ നിങ്ങളെ സഹായിക്കുന്ന ഒരു പ്രധാന ഘടകം നിക്ഷേപിക്കുന്നതിൻറ്റെ ലക്ഷ്യവും നിക്ഷേപ കാലയളവും അറിഞ്ഞിരിക്കുക എന്നതാണ്. ഉദാഹരണത്തിന് കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങുക, റിട്ടയർമെൻറ്റ് സേവിംഗ് ഇങ്ങനെ എന്തു വേണമെങ്കിലും നിക്ഷേപ ലക്ഷ്യങ്ങളായി തിരഞ്ഞെടുക്കാം. ഇത് നിങ്ങളെ നിക്ഷേപത്തിൽ കൂടുതൽ ശ്രദ്ധിക്കാനും നിക്ഷേപത്തിൽ നിന്നും പിൻതിരിയാതിരിക്കാനും സഹായിക്കും. തുടർന്ന് നിങ്ങളുടെ ലക്ഷ്യത്തിനനുസരിച്ച് എത്രമാത്രം സമ്പാദിക്കണം, എവിടെയാണ് നിക്ഷേപിക്കേണ്ടത്, എത്രനാൾ നിക്ഷേപിക്കണം എന്ന് തീരുമാനിക്കുക.

നിക്ഷേപത്തിനായി ഫിക്സിഡ് ഡിപ്പോസിറ്റുകൾ മാത്രം തിരഞ്ഞെടുക്കുക

പണ്ട് മുതലേ എല്ലാവരും തിരഞ്ഞെടുക്കുന്ന ഒരു നിക്ഷേപ രീതിയാണ് ഫിക്സിഡ് ഡിപ്പോസിറ്റുകൾ. ദീർഘകാലം സമ്പാദ്യം മുഴുവനും ഫിക്സിഡ് ഡിപ്പോസിറ്റ് അല്ലെങ്കിൽ സേവിംഗ് ഡിപ്പോസിറ്റാക്കി സൂക്ഷിക്കും. റിസ്ക് എടുക്കാൻ താത്പര്യമില്ലാത്ത നിക്ഷേപകർക്ക് എഫ്ഡി നല്ലൊരു മാർഗമാണ്. എന്നാലോ ഈ നിക്ഷേപം പര്യാപ്തമല്ലാതാവുന്നു. കാരണം ഫിക്സിഡ് ഡിപ്പോസിറ്റിന് പൊതുവേ കുറഞ്ഞ വരുമാനം മാത്രമേ ലഭിക്കുകയുള്ളൂ. മാത്രമല്ല, ഇതിനു നികുതിയും നൽകണം.

നിക്ഷേപങ്ങളെ പതിവായി നിരീക്ഷിക്കുക

നിക്ഷേപിക്കുന്നതു പോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ നിക്ഷേപങ്ങളെ നിരീക്ഷിക്കുകയെന്നതും. കാലാകാലങ്ങളിൽ നിങ്ങളുടെ നിക്ഷേപങ്ങൾ മുഴുവനും നിരീക്ഷിക്കുകയും അവലോകനം നടത്തുകയും ചെയ്യണം. ചിലർ മ്യൂച്ചൽ ഫണ്ടുകളും സ്റ്റോക്കുകളും മാത്രം നിരീക്ഷിക്കും. എന്നാൽ അത് പോരാ സ്വർണ്ണം, റിയൽ എസ്റ്റേറ്റ്, ഫിക്സിഡ് ഡിപ്പോസിറ്റ് തുടങ്ങി നിങ്ങളുടെ നിക്ഷേപങ്ങളെല്ലാം പരിശോധിക്കണം. ഇത് വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് നിങ്ങളുടെ നിക്ഷേപം ക്രമീക്കരിക്കാൻ സഹായിക്കും.

നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി പ്രകൃതി ദുരന്തങ്ങളിൽ നിങ്ങളുടെ വാഹനത്തിന് പരിരക്ഷ നൽകുന്നുണ്ടോ ?

നികുതിയും നിക്ഷേപവും

നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകമാണ് നികുതി. നികുതിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ നിങ്ങൾ അവഗണിക്കുകയാണെങ്കിൽ അതു ഭാവിയിൽ നിങ്ങളെയും നിങ്ങളുടെ സമ്പാദ്യത്തെയും ബാധിച്ചേക്കാം. അതുകൊണ്ട് നിക്ഷേപം നടത്തുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിനും റിട്ടേണും നികുതി ഇളവുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്