Advertisement

ഡെബിറ്റ് -ക്രെഡിറ്റ് കാർഡ് ചട്ടങ്ങൾ പരിഷ്കരിച്ച് ആർ ബി ഐ

ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ പരിഷ്‌കാരങ്ങൾ വരുത്തി ആർ ബി ഐ. എല്ലാ പുതിയ ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകളും ഒക്ടോബർ മുതൽ എടിഎമ്മുകളിലും പിഒഎസ് ടെർമിനലുകളിലും ആഭ്യന്തര ഇടപാടുകൾ നടത്താൻ മാത്രമേ സാധിക്കുകയുള്ളു. ഓൺലൈനായി പണമിടപാടുകൾ കൂടിയതോടെ തട്ടിപ്പുകളും വർധിച്ചതുകൊണ്ടാണ് ആർ ബി ഐ പുതിയ പരിഷ്കാരത്തിന് ഒരുങ്ങുന്നത്.

Advertisement

ഒക്ടോബര് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുക.ഓൺലൈൻ സംബന്ധിച്ച കാർഡ് ഇടപാടുകൾക്ക് കാർഡുടമ ഇനി ബാങ്കിനെ പ്രത്യേകം സമീപിക്കണം.കൂടാതെ ഇനി മുതൽ ഉപഭോക്താക്കൾക്ക് ഡെബിറ്റ്-ക്രെഡിറ്റ് ഇടപാടിന്റെ പരിധി നിശ്ചയിക്കാൻ കഴിയും.

കാർഡുപയോഗിച്ചാണ് മിക്ക ഓൺലൈൻ പേയ്‌മെന്റുകളും നടക്കുന്നത്. ഈ പുതിയ നിയന്ത്രങ്ങൾ ഡെബിറ്റ് -ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമേ ബാധകമാവുകയുള്ളു.പ്രീ പെയ്‌ഡ്‌ ഗിഫ്റ് കാർഡുകൾക്കും ഗിഫ്റ്റ് കാർഡുകൾക്കൊന്നും ഈ പുതിയ പരിഷ്‌കാരം ബാധകമായിരിക്കില്ല.പുതിയ പരിഷ്‌കാരം നിലവിൽ വരുന്നതോടെ തട്ടിപ്പുകൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്