Advertisement

മെഗാ ഓഫറുകൾ പുറത്തിറക്കി എസ് ബി ഐ നിങ്ങൾ ചെയ്യണ്ടേത് ഇത്ര മാത്രം

എസ് ബി ഐയുടെ റീട്ടെയിൽ വായ്പക്കാർക്ക് ഇതാ ബമ്പർ ഓഫറുകൾ. എക്കാലത്തേയും പോലെ മികച്ച പലിശ നിരക്കുകൾ പിന്തുടരുന്ന ബാങ്കുകളിൽ ഒന്നാണ് എസ് ബി ഐ. വരാനിരിക്കുന്ന ഉത്സവ സീസൺ മുൻനിർത്തിയാണ് ഓഫറുകൾ. വായ്പക്കായി അപേക്ഷിക്കുന്ന ഉപഭോക്താക്കൾക്കും നൂറ്‌ ശതമാനം പ്രോസസ്സിംഗ് ഫീസ് ഇളവു കൊടുക്കുന്നു. കാർ, സ്വർണം, വ്യക്തിഗത വായ്പകൾ എന്നിവ അപേക്ഷിക്കുന്നവർക്കാണ് ഓഫറുകൾ .

Advertisement

കാർ ലോൺ

കാർ ലോണിനായി ആപേഷിക്കുന്ന വ്യക്തികൾക്ക് 7.5 ശതമാനത്തിൽ തുടങ്ങിയുള്ള പലിശ നിരക്കാണ് നൽകുന്നത്. ഇതേ പലിശ നിരക്കിൽ
തന്നെയാണ് സ്വർണ വായ്പകൾ നൽകുന്നതും. മടക്കി നൽകാൻ ഉള്ള കാലാവധി 36 മാസം ആയിട്ടാണ് കൂട്ടിരിക്കുന്നത്. 9.6 പലിശ
നിരക്കിൽ വ്യക്തിഗത വായ്പകൾ എടുക്കാം.

ഭവന വായ്പ

എസ് ബി ഐ ഭവന വായ്പയുടെ പ്രോസസ്സിങ് ഫീസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. യോനോ SBI വഴി അപേക്ഷിക്കുന്നവർക്ക് 5 ബിപിഎസ് പലിശ ഇളവും ലഭിക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, ഭവന വായ്പ തുക എന്നിവയുടെ അടിസ്ഥാനത്തിൽ 10 ബേസിസ് പോയിന്റുകൾ വരെ ഇളവ് നൽകുന്നുണ്ട്..

യോനോ ആപ്പ്

എസ് ബി ഐ ഉപഭോക്താക്കൾക്കായി മുന്നോട്ട് വെക്കുന്ന ഏറ്റവും മികച്ച അപ്പാണ് യോനോ. കാർ, ഗോൾഡ് വായ്പകൾ എടുക്കുന്നവർക്ക് എസ്ബി ഐ പ്രിൻസിപ്പൽ അംഗീകാരം നൽകുന്നുണ്ട് വീട്ടിൽ ഇരുന്നു തന്നെ എല്ലാവിധ ലോണുകളും അപേക്ഷിക്കാം. ഇന്നത്തെ മാറിവരുന്ന ജീവിത സാഹിചര്യങ്ങൾ മുൻനിർത്തികൊണ്ടാണ് ഇങ്ങനെയുള്ള മാറ്റങ്ങൾ പല മേഖലകളിലും സംഭവിക്കുന്നത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്