Advertisement

എസ് ബി ഐയും എച്ച് യു എൽ ഉം ഒരുമിക്കുന്നു

ഡിജിറ്റൽ പേമെന്റിന്റെ കാലം തുടങ്ങിയിട്ട് കുറച്ചായതേയുള്ളു എങ്കിലും സർക്കാരിന്റെയും ബാങ്കുകളുടേയുമെല്ലാം പുതിയ പദ്ധതികളിൽ ഡിജിറ്റൽ പേമെന്റിന് കൂടുതൽ പ്രാധാന്യം നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്.ഇപ്പോഴിതാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡും ഡിജിറ്റൽ പേയ്‌മെന്റിന് കൂടുതൽ പ്രാധാന്യം നൽകാനായി കൈകോർക്കുകയാണ്.

Advertisement

ചില്ലറവ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഡിജിറ്റൽ പേയ്‌മെന്റും ഫിനാൻസ് സൗകര്യവും ഉറപ്പാക്കുന്നതിനായാണ് ഇരുവരും കൈകോർക്കുന്നത്.രാജ്യത്തെ ചില്ലറ വിൽപ്പന വിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്.

ALSO READ : മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍.സി.ഡികള്‍ വിൽപ്പനക്ക് | പലിശ നിരക്ക്‌ 9.62% വരെ

ഉപഭോക്താക്കളെയും വിതരണക്കാരെയും ഡിജിറ്റൽ പേമെന്റ് സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റലായി ശാക്തീകരിക്കാനും വേണ്ടിയാണു എസ് ബി ഐയും എച്ച് യു എൽ ഉം ഒരുമിക്കുന്നത്.ഇതിനായി എസ്ബിഐ, എച്ച്‌യുഎല്‍ വിതരണക്കാരുമായുള്ള ബില്ലിങ്ങിനായി ചില്ലറ വ്യാപാരികൾക്ക് 50,000 രൂപ വരെ പേപ്പർ‍രഹിത ഓവർ ഡ്രാഫ്റ്റ് സൗകര്യം നൽകും.

എച്ച്‌യുഎൽ ന്റെ റീട്ടെയിലർ ആപ്ലിക്കേഷനായ ‘ശിഖർ’ വഴി വിതരണക്കാർക്ക് സുരക്ഷിതവും വേഗത്തിലുമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി യുപിഐ അടിസ്ഥാനമാക്കിയുള്ള സൗകര്യവും എസ്ബിഐ നൽകും .

ഗാന്ധിജിയുടെ 151 ആം ജന്മദിനത്തിലാണ് രാജ്യത്തെ രണ്ട് പ്രമുഖ കമ്പനികൾ കൈകോർക്കുന്നത്.

ALSO READ : ചെറുകിട ഉപഭോക്താക്കൾക്കായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് എസ് ബി ഐ

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്