Advertisement

വനിതകളുടെ ജൻധൻ അക്കൗണ്ടിലേക്ക് ഉള്ള 500 രൂപയുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ

ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യത്തെ വനിതകൾക്ക് ഒരു സാമ്പത്തിക സഹായം എന്ന നിലയിൽ ജൻധൻ അക്കൗണ്ട് വഴി മൂന്ന് മാസം 500 രൂപ വീതംനൽകുമെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജനയുടെ ഭാഗമായി ആണ് ഇത്തരത്തിൽ 500 രൂപ വീതം നൽകുന്നത്.ഇതിന്റെ ആദ്യ തവണ ആയ 500 രൂപ കഴിഞ്ഞ മാസം നൽകിയിരുന്നു.ഏകദേശം 20 കോടി ജൻധൻ അക്കൗണ്ട് ഉള്ള വനിതകൾക്ക് ഇത് വഴി സഹായം ലഭിച്ചു എന്നാണ് കണക്കുകൾ.

Advertisement

ഇതിന്റെ രണ്ടാം ഖട്ടം 500 ഇന്ന് മുതൽ വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു തുടങ്ങും.സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി അക്കൗണ്ട് നമ്പറിന്റെ അവസാന ഡിജിറ്റിന്റെ അടിസ്ഥാനത്തിൽ ബാങ്കിൽ പോയി പണമെടുക്കാം.

0 ലും ഒന്നിലും അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉടമകൾക്ക് മെയ് 4 നും ,

2,3  – May 5

4,5 – May 6

6,7 – May 8

8,9 – May 11

നും ബാങ്കിൽ പോയി പണം പിൻവലിക്കാം.മെയ് 11 നു ശേഷം എപ്പോൾ വേണമെങ്കിലും ബാങ്കിൽ പോയി പണം പിൻവലിക്കാം.രൂപേ ഡെബിറ്റ് കാർഡ് ഉണ്ടെകിൽ എടിഎം ൽ നിന്നും ഏത് സമയത്തും പണം പിൻവലിക്കാൻ സാധിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്