സേവിങ്സ് അക്കൗണ്ടും സീറോ ബാലൻസ് അക്കൗണ്ടും
നമുക്ക് ബാങ്കുകളിൽ റെഗുലർ സേവിങ്സ് അക്കൗണ്ടും സീറോ ബാലൻസ് സേവിങ്സ് അക്കൗണ്ടും ഓപ്പൺ ചെയ്യാൻ സാധിക്കും.സാധാരണയായി ഗവർമെന്റ് സ്‌കീം ആയ ജൻധൻ അക്കൗണ്ട് ,BSBDA സ്കീമുകളാണ് സീറോ ബാലൻസിൽ വരുന്നത്.ഇത് കൂടാതെ പല ബാങ്കുകളിലും റെഗുലർ അക്കൗണ്ടും സീറോ ബാലൻസ് ആയി ഓപ്പൺ ചെയ്യാം.
> Open Bank Account Online
സേവിംങ് അക്കൌണ്ട്
ഉപഭോക്താക്കൾക്ക് ഏറ്റവും എളുപ്പത്തിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്ന അക്കൌണ്ടാണ് സേവിംങ് അക്കൌണ്ട്. കൂടാതെ നിക്ഷേപങ്ങൾക്ക് നിശ്ചിത നിരക്കിൽ പലിശയും ലഭ്യമാണ്.
സേവിംങ് അക്കൌണ്ടിൻറ്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
- സുരക്ഷിതം
ആർബിഐയ്ക്ക് കീഴിൽ വരുന്ന എല്ലാ ബാങ്കുകളിലും തന്നെ സേവിംങ് അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. ഇവ തികച്ചും സുരക്ഷിതവുമാണ്.
- പലിശ
ചെറിയ നിക്ഷേപങ്ങൾക്ക് വരെ സേവിംങ് അക്കൌണ്ടിന് കീഴിൽ പലിശ ലഭ്യമാണ്. ബാങ്കുകൾക്ക് അനുസരിച്ച് പലിശ നിരക്കിൽ വ്യത്യാസമുണ്ടാകാം.
- എടിഎം
എല്ലാ സേവിംങ് അക്കൌണ്ട് ഹോൾഡേഴ്സിനും എടിഎം കാർഡുകൾ ലഭ്യമാണ്. ഇത് എളുപ്പത്തിൽ പണം പിൻവലിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.
- പണം പിൻവലിക്കൽ
മറ്റ് ബാങ്ക് അക്കൌണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ സേവിംങ് അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കാൻ എളുപ്പമാണ്. ഓരോ ദിവസവും പിൻവലിക്കാൻ സാധിക്കുന്ന തുകയിലും എണ്ണത്തിലും വിത്യാസമുണ്ട്.
സീറോ ബാലൻസ് അക്കൌണ്ട്
ഇനി സേവിങ്സ് അക്കൗണ്ട് സീറോ ബാലൻസ് അക്കൌണ്ട് കൂടി ആണെങ്കിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല .ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും. സീറോ ബാലൻസ് അക്കൌണ്ടിൻറ്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
- മിനിമം ബാലൻസ് ആവശ്യമില്ല
സീറോ ബാലൻസ് അക്കൌണ്ടിൻറ്റെ ഏറ്റവും വലിയ പ്രത്യേകതയാണ് മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല എന്നത്. സീറോ ബാലൻസ് അക്കൌണ്ടിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാവുന്നതാണ്.
- സൌജന്യ അക്കൌണ്ട്
സീറോ ബാലൻസ് അക്കൌണ്ട് ആരംഭിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ഫീസ് ഇല്ല. ഇത് തികച്ചും സൌജന്യമാണ്.
- ഡെബിറ്റ് കാർഡ്
ഒരു സീറോ ബാലൻസ് അക്കൌണ്ട് ആണെങ്കിലും ഡെബിറ്റ് കാർഡ് ലഭിക്കുന്നതാണ്. ഈ കാർഡ് ഉപയോഗിച്ച് എളുപ്പത്തിൽ പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. ചില ഡെബിറ്റ് കാർഡുകൾക്ക് ഇൻഷുറൻസ് കവറേജും ലഭ്യമാണ്.
- ചെക്ക് ബുക്ക്
സാധാരണ ബാങ്ക് അക്കൌണ്ട് പോലെ തന്നെ സീറോ ബാലൻസ് അക്കൌണ്ടിനും ചെക്ക് ബുക്ക് ലഭ്യമാണ്. ചെക്ക് ബുക്കിന് ബാങ്ക് നിർദ്ധേശിക്കുന്ന ഫീസും നൽകേണ്ടതാണ്.
- ഓവർഡ്രാഫ്റ്റ്
ജൻധൻ പോലുള്ള സീറോ ബാലൻസ് അക്കൌണ്ടിന് കീഴിൽ ഓവർഡ്രാഫ്റ്റ് സൌകര്യവും ലഭ്യമാണ്. ഓവർഡ്രാഫ്റ്റ് തുകയ്ക്ക് പരിമിധി ഉണ്ടെങ്കിലും പരമാവധി 10000 രൂപ വരെ ഓവർഡ്രാഫ്റ്റായ് ലഭിക്കുന്നതാണ്.
- സബ്സിഡി
ഗവൺമെൻറ്റ് സബ്സിഡികൾ നിങ്ങൾക്ക് ബേസിക് സീറോ ബാലൻസ് അക്കൌണ്ട് ഉപയോഗപ്പെടുത്താം. നിങ്ങൾക്ക് ആവശ്യാനുസരണം ഈ തുക പിൻവലിക്കാവുന്നതാണ്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്