Advertisement

എന്തുകൊണ്ടാണ് ക്രെഡിറ്റ് കാർഡുകൾക്ക് ഉയർന്ന പലിശ നിരക്ക് ? | Why Credit Card Interest Rates Are So High

Why Credit Card Interest Rates Are So High

Advertisement

ഏറ്റവും സൗകര്യപ്രദമായ ഒരു വായ്പാ മാർഗമാണ് ക്രെഡിറ്റ് കാർഡുകൾ. ഒരു വ്യക്തിഗത വായ്പ ലഭിക്കുന്നതിനേക്കാൾ എളുപ്പമാണ് ക്രെഡിറ്റ് കാർഡുകൾ എടുക്കാൻ. കാരണം വ്യക്തിഗത വായ്പ ലഭിക്കുന്നതിനുള്ള നിബന്ധനകളേക്കാൾ ലളിതമാണ് ഒരു ക്രെഡിറ്റ് കാർഡ് നേടുന്നതിനുള്ള നിബന്ധനകൾ. മാത്രമല്ല മറ്റു വായ്പകൾ പോലെ എന്ത് ആവശ്യത്തിനാണ് വായ്പ എടുത്തത് എന്ന് കാണിക്കേണ്ട കാര്യവുമില്ല. ക്രെഡിറ്റ് കാർഡിൽ അനുവദിക്കുന്ന തുക നിങ്ങൾക്കിഷ്ടമുള്ളതുപോലെ ചിലവഴിക്കാം. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു ഉപാധി കൂടിയാണ് ക്രെഡിറ്റ് കാർഡുകൾ. നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ പണമില്ലെങ്കിലും നേരത്തെ അനുവദിച്ചിരിക്കുന്ന നിശ്ചിത തുകയിൽ നിന്ന് നിങ്ങൾക്ക് പണം പിൻവലിക്കാനാവും. ഈ കാരണങ്ങൾ ഒക്കെയാണ് ക്രെഡിറ്റ് കാർഡിനെ കൂടുതൽ ജനപ്രീയമാക്കുന്നത്. വ്യക്തിഗത വായ്പകളെക്കാൾ ക്രെഡിറ്റ് കാർഡിൻറ്റെ പലിശ നിരക്ക് ഉയർന്നിരിക്കുന്നതിനുള്ള കാരണവും ഇത് തന്നെയാണ്.

സാധാരണ വ്യക്തിഗത വായ്പക്കും ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനും ഈടുകളൊന്നും നൽകേണ്ടതില്ല. എന്നാൽ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 11 ശതമാനം മുതൽ 16 ശതമാനം വരെയും ക്രെഡിറ്റ് കാർഡുകളുടെ പലിശ നിരക്ക് 21 ശതമാനം മുതൽ 42 ശതമാനം വരെയും ആണ്. അതിനാൽ കരുതലോടെ ഉപയോഗിക്കേണ്ട ഒരു വായ്പ ഉപകരണമാണ് ക്രെഡിറ്റ് കാർഡ്. ഒരാളുടെ വരുമാനം, തിരിച്ചടവുശേഷി എന്നിവയാണ് ക്രെഡിറ്റ് കാർഡ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ. ഒരു നിശ്ചിത തുക ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ തിരിച്ചയ്ക്കണം എന്ന വ്യവസ്ഥയോടെയാണ് ബാങ്കുകൾ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുകൾ നൽകുന്നത്.

മറ്റു വായ്പകൾ പോലെ എല്ലാ മാസവും ഒരു നിശ്ചിത ഇഎംഐയായി തിരിച്ചടയ്ക്കേണ്ടതില്ല. ഉപയോക്താവിൻറ്റെ താത്പര്യമനുസരിച്ച് തിരിച്ചടവ് തുക തിരഞ്ഞെടുക്കാം. അതുകൊണ്ട് തന്നെ ചിലപ്പോൾ തിരിച്ചടവിൽ പിഴ വരുത്തിയേക്കാം. ഇതാണ് ക്രെഡിറ്റ് കാർഡുകൾക്ക് ഉയർന്ന പലിശ ഈടാക്കുന്നതിനുള്ള ഒരു കാരണം. മറ്റു വായ്പകളാണെങ്കിൽ ഉപഭോക്താവ് തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ബാങ്കിന് ഈടായി നൽകിയ വസ്തു എടുക്കാം. എന്നാൽ ക്രെഡിറ്റ് കാർഡുകൾ ഉപയോക്താവിനു നൽകുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ ഈടുകൾ ഒന്നും വാങ്ങിക്കുന്നില്ല. അതുകൊണ്ട് തന്നെ ഉപയോക്താവ് തിരിച്ചടവിൽ വീഴ്ചകൾ വരുത്തിയേക്കാം. ഇതാണ് ക്രെഡിറ്റ് കാർഡുകൾക്ക് ഉയർന്ന പലിശ ഈടാക്കാനുള്ള മറ്റൊരു കാരണം.

ഒരാൾ ഒരു വ്യക്തിഗത വായ്പ എടുക്കുമ്പോൾ ബാങ്കിന്, എന്തിനാണ് വായ്പ എടുക്കുന്നതെന്നും എപ്പോഴാണ് തിരിച്ചടയ്ക്കുന്നതെന്നും അറിയാം. പക്ഷേ ഒരാൾക്ക് ക്രെഡിറ്റ് കാർഡ് നൽകികഴിഞ്ഞാൽ എങ്ങനെയാണ് ചിലവഴിക്കുന്നതെന്നോ, തിരിച്ചടയ്ക്കുന്നതെന്നോ അറിയില്ല. ഇതുകൊണ്ടുകൂടിയാണ് ധനകാര്യ സ്ഥാപനങ്ങൾ ഉയർന്ന പലിശയ്ക്ക് കാർഡ് നൽകുന്നത്.എന്നാൽ വായ്പ തുക നിശ്ചിത സമയപരിധിക്കുള്ളിൽ തിരിച്ചടയ്ക്കുന്നതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്തികൊണ്ടുവരുവാൻ സാധിക്കും. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ധനകാര്യ സ്ഥാപനങ്ങൾ കുറഞ്ഞ പലിശ നിരക്കിൽ ക്രെഡിറ്റ് കാർഡുകൾ നൽകുവാനുള്ള സാധ്യതകളുണ്ട്. കൃത്യമായി ഉപയോഗിക്കാൻ അറിയാമെങ്കിൽ ഒട്ടേറെ ഗുണങ്ങൾ നൽകാൻ കഴിയുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡ്..

Bank Of Baroda Premier Credit Card

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്